കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) സിഇഒ വെങ്കി മൈസൂർ ഐപിഎൽ 2025 മെഗാ ലേലത്തിൽ വെങ്കിടേഷ് അയ്യരെ വമ്പൻ തുകക്ക് തിരിച്ചെടുക്കാനുള്ള കാരണം വെളിപ്പെടുത്തി. വെങ്കിടേഷ് അയ്യരുടെ സൈനിംഗ് സംബന്ധിച്ച കെകെആറിൻ്റെ തീരുമാനത്തിനെതിരെ ആരാധകരുടെയും മുൻ ക്രിക്കറ്റ് താരങ്ങളുടെയും വിമർശനം ഉയരുന്നതിനിടെയാണ് വെങ്കി മൈസൂരിൻ്റെ പ്രസ്താവന.
ജിദ്ദയിലെ അബാദി അൽ ജോഹർ അരീനയിൽ നടന്ന 2025 മെഗാ ലേലത്തിൽ തങ്ങളുടെ ആദ്യ വാങ്ങലെന്ന നിലയിൽ നിലവിലെ ഐപിഎൽ ചാമ്പ്യൻമാർ 23.75 കോടി രൂപയ്ക്ക് വെങ്കിടേഷ് അയ്യരെ സ്വന്തമാക്കുക ആയിരുന്നു. കഴിഞ്ഞ സീസണിൽ തങ്ങളുടെ കളിക്കാരെ സുരക്ഷിതമാക്കാൻ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് പദ്ധതിയിട്ടിരുന്നതായി വാർത്താസമ്മേളനത്തിൽ വെങ്കി മൈസൂർ പറഞ്ഞു. മെഗാ ലേലത്തിൽ വെങ്കിടേഷ് അയ്യരെ നഷ്ടപ്പെടുത്താൻ തങ്ങൾ ആഗ്രഹിക്കുന്നില്ലെന്ന് മൈസൂർ വ്യക്തമാക്കി.
“ലേലത്തിൽ ഇതൊക്കെ സ്വാഭാവികം. ദിവസാവസാനം, ഇത് നിങ്ങൾ ആഗ്രഹിക്കുന്ന കളിക്കാരനെക്കുറിച്ചും നിങ്ങൾ ആഗ്രഹിക്കുന്ന ടീം കോമ്പിനേഷനെക്കുറിച്ചും ആണ്. ” മൈസൂർ പറഞ്ഞു.
“ഞങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങളുടെ ടീം സെറ്റ് ആകുന്നതിനെക്കുറിച്ചായിരുന്നു. ഞങ്ങൾ ആറ് കളിക്കാരെ നിലനിർത്തി, കഴിഞ്ഞ വർഷത്തിൽ നിന്ന് 2-3 കളിക്കാരെ തിരികെ കൊണ്ടുവന്നു. അതായിരുന്നു ചിന്ത, അദ്ദേഹത്തെ (വെങ്കിടേഷിനെ) സംബന്ധിച്ചിടത്തോളം ഞങ്ങൾ തീർച്ചയായും വെങ്കിടേഷിനെ സ്വന്തമാക്കാൻ ഉറച്ചായിരുന്നു വന്നത് ”അദ്ദേഹം കൂട്ടിച്ചേർത്തു.
Read more
അതേസമയം താരത്തിനെ ഇത്ര ഉയർന്ന തുകക്ക് ടീമിൽ എത്തിച്ച നീക്കത്തിന് വമ്പൻ വിമർശനങ്ങൾ ഉയരുന്നുണ്ട്.