എന്റെ ഗംഭീർ അണ്ണാ നിങ്ങൾ വെറും തീ, ശ്രീലങ്കൻ പരമ്പരയിൽ ഉണ്ടാകില്ലെന്ന് വിചാരിച്ച സൂപ്പർതാരവും ടീമിലേക്ക്; പുതിയ റിപ്പോർട്ടുകൾ പ്രകാരം ടീമിൽ അഴിച്ചുപണി

ശ്രീലങ്കക്കെതിരായ വൈറ്റ് ബോൾ പരമ്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ഇന്ന് പ്രഖ്യാപിക്കും എന്ന് റിപ്പോർട്ട്. മൂന്ന് മത്സര ഏകദിന, ടി20 പരമ്പരകൾ ജൂലൈ 27 ന് ആരംഭിക്കും. സീനിയർ താരങ്ങളുടെ പങ്കാളിത്തം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും, ഏകദിനത്തിൽ ടീമിനെ നയിക്കാൻ രോഹിത് ശർമ്മ തന്നെ എത്തും. സൂര്യകുമാർ യാദവ് ടി20 ടീമിനെ നയിക്കുമെന്ന് കരുതപ്പെടുന്നു.

രോഹിത് ശർമ കളിച്ചാൽ ഏകദിന ടീമിനെ അദ്ദേഹം നയിക്കാനാണ് സാധ്യത.വിശ്രമം അനുവദിച്ച വിരാട് കോഹ്‌ലി ടീമിൽ ഉണ്ടാകില്ല എന്നാണ് കരുതപെട്ടത്. എന്നാൽ ഗംഭീറിന്റെ പ്രത്യേക അഭ്യർത്ഥന പ്രകാരം അദ്ദേഹത്തിന്റെ കീഴിൽ ഇന്ത്യ ഇറങ്ങുന്ന ആദ്യ ടൂർണമെന്റിൽ താരം ഉണ്ടാകുമെന്നും ഏകദിന ടീമിൽ ഇടം നേടുമെന്നുമാണ് ഏറ്റവും പുതിയ റിപ്പോർട്ട്. കഴിഞ്ഞ വർഷത്തെ ലോകകപ്പിൽ മധ്യനിരയിൽ തിളങ്ങിയ ശ്രേയസ് അയ്യർ കെ എൽ രാഹുലിനൊപ്പം തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു.

സൂപ്പർ ബോളർ ബുംറക്ക് വിശ്രമം അനുവദിച്ചപ്പോൾ പന്തും റിയാൻ പരാഗും ടി 20 ടീമിൽ ഉണ്ടാകും എന്നും റിപ്പോർട്ടുകൾ ഉണ്ട്. സഞ്ജു സാംസൺ ടി 20 ടീമിൽ ഉണ്ടായേക്കും. സിംബാബ്‌വെ പര്യടനത്തിൽ മികവ് പുലർത്തിയ യുവതാരങ്ങൾക്ക് എല്ലാവര്ക്കും തന്നെ ടി 20 ടീമിൽ സ്ഥാനം ഉറപ്പാണ്.

ഇന്ത്യൻ ടി20 സാധ്യതാ ടീം

യശസ്വി ജയ്‌സ്വാൾ, അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ്, ഋഷഭ് പന്ത്, റിങ്കു സിംഗ്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ , ശിവം ദുബെ, അക്‌സർ പട്ടേൽ, വാഷിംഗ്ടൺ സുന്ദർ, കുൽദീപ് യാദവ്, രവി ബിഷ്ണോയ്, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, മുകേഷ്.

ഇന്ത്യൻ ഏകദിന സാധ്യതാ ടീം

യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ, രോഹിത് ശർമ്മ (C), വിരാട് കോഹ്‌ലി, കെഎൽ രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, റിങ്കു സിംഗ്, ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയ്, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്, മുകേഷ് കുമാർ.