'മൊട്ടേരയിലെ ക്യുറേറ്ററെ സിഡ്നിയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്'

ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് നടന്ന മൊട്ടേര സ്റ്റേഡിയത്തിലെ പിച്ചിനെ സംബന്ധിച്ച് ഉയരുന്ന വിമര്‍ശനങ്ങളെ തള്ളി ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണ്‍. പിച്ചിന് നേരെയുള്ള വിമര്‍ശനങ്ങളില്‍ കാര്യല്ലെന്നും സ്പിന്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ലോകം മുഴുവനും അതിന്റെ പേരും പറഞ്ഞ് കരയാന്‍ തുടങ്ങുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്നും ലിയോണ്‍ പറഞ്ഞു.

“മൊട്ടേരയിലെ പിച്ചിനെ ഞാന്‍ പിന്തുണയ്ക്കുന്നു. രസിപ്പിക്കുന്നതാണത്. എല്ലാ അര്‍ഥത്തിലും ഉജ്വലമായിരുന്നു. അവിടുത്തെ ക്യുറേറ്ററെ സിഡ്നിയിലേക്ക് കൊണ്ടുവരുന്നതിനെ കുറിച്ചാണ് ഞാന്‍ ആലോചിക്കുന്നത്.”

There is a lot of belief in the squad...... Nathan Lyon Australia - post match press conference - YouTube

“ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സീമിംഗ് വിക്കറ്റില്‍ നമ്മള്‍ കളിക്കുകയും 47,60 സ്‌കോറിന് ഓള്‍ഔട്ട് ആവുകയും ചെയ്യുന്നു. അപ്പോഴൊന്നും ആരും ഒന്നും പറയാറില്ല. എന്നാല്‍ സ്പിന്‍ ചെയ്യാന്‍ തുടങ്ങുമ്പോള്‍ ലോകം മുഴുവനും അതിന്റെ പേരും പറഞ്ഞ് കരയാന്‍ തുടങ്ങും. എനിക്കിത് മനസിലാവുന്നില്ല” ലിയോണ്‍ പറഞ്ഞു.

India vs England: Axar Patel joins elite list after taking 5-wicket haul on Test debut - Sports News

രണ്ട് ദിവസം മാത്രമാണ് മൊട്ടേര ടെസ്റ്റിന് ആയുസ് ഉണ്ടായിരുന്നത്. സ്പിന്നര്‍മാര്‍ മാത്രം കളിച്ച് മൂന്നാം ടെസ്റ്റില്‍ 10 വിക്കറ്റിനാണ് ഇന്ത്യ വിജയിച്ചത്. മത്സരത്തില്‍ അക്സര്‍ പട്ടേല്‍ രണ്ട് ഇന്നിംഗ്സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി.

Joe Root Beats Muralitharan, Warne, Kumble to Achieve This Unique Feat, Twitter Lauds England Captain 5-For Narendra Modi Stadium | Indiacom cricket

ഇന്ത്യയുടെ മാത്രമല്ല ഇംഗ്ലണ്ടിന്റെയും സ്പിന്നര്‍മാര്‍ മൊട്ടേരയില്‍ വിലസി. ഒന്നാമിന്നിംഗ്‌സില്‍ നായകന്‍ ജോ റൂട്ട് 6.2 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് പിഴുതു. ജാക്ക് ലീച്ചും നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. നാലാം ടെസ്റ്റും മൊട്ടേരയില്‍ തന്നെയാണ് നടക്കുന്നത്.