സൈനിയ്‌ക്കെതിരെ നടപടി പ്രഖ്യാപിച്ച് ഐസിസി

ആദ്യ രാജ്യന്തര മത്സരത്തില്‍ തന്നെ അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ യുവപേസര്‍ നവദീപ് സയ്നിക്കെതിരെ വാളോങ്ങി ഐസിസി. മത്സരത്തില്‍ അമിത ആഹ്ലാദപ്രകടനം നടത്തി ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ നവ്ദീപിന് മുന്നറിയിപ്പും ഡി മെറിറ്റ് പോയിന്റും ലഭിക്കും.

വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ വിക്കറ്റ് സ്വന്തമാക്കിയ ശേഷം സൈനി നടത്തിയ ആഘോഷ പ്രകടനമാണ് ഐസിസിയുടെ നടപടിയ്ക്ക് ആധാരമായത്. വിന്‍ഡീസ് താരം നിക്കോളാസ് പുരന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തിയ ആഘോഷമാണ് അതിരുകടന്നതാണെന്ന് ഐസിസിയുടെ അച്ചടക്ക സമിതി കണ്ടെത്തിയത്.

ഇതോടെയാണ് മുന്നറിയിപ്പും ഡിമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചത്. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റവും ഐസിസി നടപടിയും താരം അംഗീകരിച്ചതോടെ അച്ചടക്ക സമിതിക്ക് മുന്‍പാകെ സൈനി ഹാജരാകേണ്ട ആവശ്യമില്ല.

മത്സരത്തില്‍ സ്വപ്ന തുല്യമായ അരങ്ങേറ്റം നടത്തിയ സൈനി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും യുവപേസറെ തേടിയെത്തിയിരുന്നു.

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ