ആദ്യ രാജ്യന്തര മത്സരത്തില്‍ തന്നെ അവിസ്മരണീയ പ്രകടനം കാഴ്ച്ചവെച്ച ഇന്ത്യന്‍ യുവപേസര്‍ നവദീപ് സയ്നിക്കെതിരെ വാളോങ്ങി ഐസിസി. മത്സരത്തില്‍ അമിത ആഹ്ലാദപ്രകടനം നടത്തി ഐസിസിയുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് അരങ്ങേറ്റ മത്സരത്തില്‍ തന്നെ നവ്ദീപിന് മുന്നറിയിപ്പും ഡി മെറിറ്റ് പോയിന്റും ലഭിക്കും.
വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടി20 മത്സരത്തില്‍ വിക്കറ്റ് സ്വന്തമാക്കിയ ശേഷം സൈനി നടത്തിയ ആഘോഷ പ്രകടനമാണ് ഐസിസിയുടെ നടപടിയ്ക്ക് ആധാരമായത്. വിന്‍ഡീസ് താരം നിക്കോളാസ് പുരന്റെ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം നടത്തിയ ആഘോഷമാണ് അതിരുകടന്നതാണെന്ന് ഐസിസിയുടെ അച്ചടക്ക സമിതി കണ്ടെത്തിയത്.
ഇതോടെയാണ് മുന്നറിയിപ്പും ഡിമെറിറ്റ് പോയിന്റും താരത്തിന് ലഭിച്ചത്. തന്റെ മേല്‍ ആരോപിക്കപ്പെട്ട കുറ്റവും ഐസിസി നടപടിയും താരം അംഗീകരിച്ചതോടെ അച്ചടക്ക സമിതിക്ക് മുന്‍പാകെ സൈനി ഹാജരാകേണ്ട ആവശ്യമില്ല.
Read more
മത്സരത്തില്‍ സ്വപ്ന തുല്യമായ അരങ്ങേറ്റം നടത്തിയ സൈനി നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് എടുത്തിരുന്നു. മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരവും യുവപേസറെ തേടിയെത്തിയിരുന്നു.