അരങ്ങേറ്റക്കാരനെ മെരുക്കി മറ്റൊരു അരങ്ങേറ്റക്കാരന്‍; പുകോവ്സ്‌കിയെ മടക്കി സെയ്‌നി

കരിയറിലെ ആദ്യ ടെസ്റ്റ് മത്സരം അര്‍ദ്ധസെഞ്ച്വറി നേടി ആഘോഷിച്ച 22 വയസ്സുകാരന്‍ വില്‍ പുകോവ്‌സ്‌കിയെ മടക്കി ഇന്ത്യയുടെ അരങ്ങേറ്റ ബോളര്‍ നവ്ദീപ് സെയ്‌നി. ലാബുഷെയ്നിനൊപ്പം നിന്ന് സെഞ്ച്വറി കൂട്ടുകെട്ട് ഉയര്‍ത്തിയതിന് തൊട്ടുപിന്നാലെയാണ് പുകോവ്സ്‌കിയെ സെയ്നി മടക്കിയത്.

35ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ സെയ്നി പുകോവ്സ്‌കിയെ വിക്കറ്റിന് മുമ്പില്‍ കുടുക്കുകയായിരുന്നു. 110 പന്തില്‍ നിന്ന് നാല് ഫോറിന്റെ അകമ്പടിയോടെ 62 റണ്‍സ് എടുത്താണ് പുകോവ്സ്‌കി മടങ്ങിയത്.

India vs Australia third Take a look at Reside Cricket Ranking: Navdeep Saini Sends Again Will Pucovski To Damage Century Stand - Biggnx News

43 ഓവര്‍ പിന്നിടുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എന്ന നിലയിലാണ്. 111 പന്തില്‍ നിന്ന് 56 റണ്‍സുമായി ലാബുഷെയ്നും, 24 റണ്‍സുമായി സ്മിത്തുമാണ് ക്രീസില്‍.

Read more

3rd Test: Debuts for Will Pucovski, Navdeep Saini as Australia Win Toss and Opt to Batഓസീസ് സ്‌കോര്‍ ആറില്‍ നില്‍ക്കെ അഞ്ച് റണ്‍സെടുത്ത ഡേവിഡ് വാര്‍ണര്‍ പുറത്തായിരുന്നു. സിറാജിനായിരുന്നു വിക്കറ്റ്. സിഡ്നിയില്‍ ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.