രണ്ടും തോൽക്കാൻ തയ്യാറല്ല ഒരാൾ ഹാട്രിക്ക് നേടിയാൽ മറ്റവനും നേടും, റൊണാൾഡോ മെസി ബന്ധത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ലിവർപൂൾ ഇതിഹാസം

കഴിഞ്ഞ പത്ത് പതിനഞ്ച് വർഷക്കാലമായി ഫുട്ബോൾ ലോകത്ത് തുടരുന്ന റൈവൽറിയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും തമ്മിൽ നോക്കിയാൽ ആരാണ് ഇതിൽ മികച്ച താരമെന്ന തർക്കം ഫുട്‍ബോൾ ലോകത്ത് ഏറെ നാളുകളായി തുടരുകയാണ്. ചിലർക്ക് റൊണാൾഡോയാണ് മികച്ചത് എങ്കിൽ ചിലർക്ക് അത് മെസിയാണ്. ഏറെ നാളുകൾ റയൽ മാഡ്രിഡ് ബാഴ്സലോണ ടീമുകളെ പ്രതിനിധികരിച്ച് കളിക്കുമ്പോൾ ഇവരുടെ പോരാട്ടവും വെല്ലുവിളികളും പോലെ മറ്റൊന്നും ആരാധകർ ചർച്ച ചെയ്തിട്ടില്ല.

ഇപ്പോഴും യുവതലമുറക്ക് വെല്ലുവിളി നിറഞ്ഞ പോരാട്ടം സമ്മാനിക്കാൻ ഇരുവർക്കും സാധിക്കുന്നു. കരിയറിന്റെ അവസാന ഘട്ടത്തിൽ പോലും ഗോളുകൾ അടിച്ചുകൂട്ടാൻ താരങ്ങൾക്ക് സാധിക്കുന്നു. ഇതേക്കുറിച്ച് ലിവർപൂൾ ഇതിഹാസമായ ജാമി കാരഗർ തന്റെ അഭിപ്രായപ്രകടനം നടത്തി രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം പറയുന്നത് പ്രകാരം റൊണാൾഡോയും മെസിയും പരസ്പരം തോറ്റ് കൊടുക്കാൻ തയാർ അല്ലെന്നും പരസ്പരം അംഗീകരിക്കാൻ പോലും തയാർ അല്ലെന്നുമാണ് പറയുന്നത്.

” അവർ രണ്ടുപേരും പരസ്പരം തോൽക്കാൻ തയ്യാറല്ല. കിരീടങ്ങളുടെ കാര്യത്തിലും ബാലൺഡി’ഓർ പുരസ്കാരത്തിന്റെ കാര്യത്തിലുമൊക്കെ അങ്ങനെ തന്നെയാണ്. അവർ തമ്മിലുള്ള മത്സരം കാലാകാലങ്ങളായി നിലനിൽക്കുന്നു. ഓരോ സീസൺ കഴിയുംതോറും ഇരുവരും കൂടുതൽ ശക്തരായി വരുന്നു. രണ്ടാളുടെയും ഗുണം എന്തെന്നാൽ ഇരുവരും പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മത്സരിക്കാനുള്ള മികവ് കളയുന്നില്ല എന്നതാണ്. ഒരാൾ എന്തൊക്കെ ചെയ്താലും,മറ്റൊരാൾ തിരിച്ചുവരിക തന്നെ ചെയ്യും. അവർ ഒരിക്കലും വിശ്രമിക്കില്ല. ഇതുവരെ ചെയ്തതെന്നും അവർ ആസ്വദിച്ചിട്ടില്ല. മറിച്ച് എതിരാളി തന്റെ പുറകിൽ വരുന്നുണ്ടെന്ന ഉത്തമ ബോധ്യത്തോടുകൂടി അവർ മത്സരിക്കുകയായിരുന്നു. ഒരാൾ ഹാട്രിക്ക് നേടിയാൽ അധികം വൈകാതെ തന്നെ മറ്റൊരാൾ ഹാട്രിക്ക് സ്വന്തമാക്കിയിരിക്കും. രണ്ടു താരങ്ങളും തോൽക്കാൻ തയാറല്ല .” കാരഗർ പറഞ്ഞു.

ഇപ്പോഴും മികച്ച ഫോമിൽ കളിക്കുന്ന ഇരുതാരങ്ങളും ഗോളുകൾ അടിച്ചും അസിസ്റ്റുകളും നൽകി സീസൺ ആകോസഹമാക്കുന്നു.

Latest Stories

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍

ആ വര്‍ക്കൗട്ട് വീഡിയോ എന്റേതല്ല, പലരും തെറ്റിദ്ധരിച്ച് മെസേജ് അയക്കുന്നുണ്ട്: മാല പാര്‍വതി

ഹെഡിനെ പൂട്ടാനുള്ള ഇന്ത്യയുടെ പദ്ധതി, അറിയാതെ വെളിപ്പെടുത്തി ആകാശ് ദീപ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

'സെരുപ്പെ കളറ്റി അടിച്ച് പിന്നീട്ടേന്‍'; ജയിലറെ നടുറോഡില്‍ ചെരുപ്പൂരി തല്ലിയ പെണ്‍കുട്ടിയ്ക്ക് അഭിനന്ദന പ്രവാഹം

11 ദിവസത്തിനിടെ നൂറിലേറെ വ്യാജ ബോംബ് ഭീഷണികളെത്തിയത് വിപിഎന്‍ മറയാക്കി; ഡല്‍ഹി പൊലീസിന് തലവേദനയാകുന്ന ജെന്‍സി