ഇന്ത്യൻ ടീമിൽ പുതിയ കാണിപ്പയൂർ, പ്രവചനത്തിന്റെ ശേഷം അടുത്ത പന്തിൽ നടന്നത് അത്ഭുതം; വീഡിയോ വൈറൽ

ധർമ്മശാല ടെസ്റ്റിൻ്റെ ഒന്നാം ദിനമായ വ്യാഴാഴ്ച ഇംഗ്ലണ്ട് ബാറ്റിംഗ് താരം ഒല്ലി പോപ്പിൻ്റെ വിക്കറ്റ് പോകുന്നതിന് മുമ്പ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ നടത്തിയ പ്രവചനം വൈറലായിരിക്കുകയാണ്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്‌പിസിഎ) സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അനുകൂലമായിട്ടാണ് ടെസ്റ്റ് പോകുന്നത്. 183 / 8 എന്ന നിലയിൽ തകരുന്ന അവർ ഇന്ത്യൻ സ്പിന്നറുമാർക്ക് മുന്നിൽ വീഴുക ആയിരുന്നു.

അശ്വിനും കുൽദീപും ചേർന്ന് ഒല്ലി പോപ്പിനെ ആദ്യം മുതൽ തന്നെ സമ്മർദ്ദത്തിലാക്കിയിരുന്നു . സാക് ക്രോളി- പോപ്പ് സഖ്യം ഇംഗ്ലണ്ട് സ്കോർ ബോർഡ് മുന്നോട്ട് ഉയർത്തുക ആയിരുന്നു. എന്നാൽ പോപ്പ് ആകട്ടെ താൻ ഏത് സമയവും പുറത്താകും എന്ന തോന്നലിലാണ് ബാറ്റ് ചെയ്തതും. ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യാൻ ഒരുങ്ങിയ പോപ്പിനെക്കുറിച്ച് കുൽദീപിനോട് ജുറൽ അഭിപ്രായം പറഞ്ഞു.

25 ഓവറിന്റെ രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ കുൽദീപിനോട് അടുത്ത പന്തിൽ പോപ്പ് സ്റ്റെപ് ഔട്ട് ചെയ്തു ആക്രമിക്കുമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശം കണ്ട കുൽദീപ് അത് അനുസരിച്ചുള്ള പന്ത് എറിയുകയും സ്റ്റെപ്പ് ഔട്ട് കയറി അടിക്കാൻ വന്ന പോപ്പിന് പിഴക്കുകയും നിമിഷനേരം കൊണ്ട് അദ്ദേഹത്തെ ജുറൽ സ്റ്റമ്പ് ചെയ്യുകയും ചെയ്തു.

ഒരു വിക്കറ്റ് കീപ്പർ എത്രത്തോളം ജാഗ്രതയോടെയാണ്‌ നില്കുന്നത് എന്നും അയാൾ എത്രത്തോളം തന്ത്രശാലി ആണെന്നും യുവതാരം കാണിക്കുന്നു. കുൽദീപ് ഇതിനോടകം 5 വിക്കറ്റുകൾ നേടിയപ്പോൾ അശ്വിൻ രണ്ട്വിക്കറ്റും ജഡേജ ഒരെണ്ണവും വീഴ്ത്തി.

Latest Stories

പാകിസ്ഥാന്‍ ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; പിന്നാലെ പറന്ന് വട്ടമിട്ട് റാഞ്ചി ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ്

യാ മോനെ സഞ്ജു; വിരാട് കോഹ്ലി, രോഹിത് ശർമ്മ, സൂര്യ കുമാർ യാദവ് എന്നിവർക്ക് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

ലോറന്‍സ് ബിഷ്‌ണോയുടെ സഹോദരന്‍ അമേരിക്കയില്‍ പിടിയില്‍; ഇന്ത്യയിലെത്തിക്കാന്‍ ശ്രമം തുടങ്ങിയതായി പൊലീസ്

"നല്ല കഴിവുണ്ടെങ്കിലും അത് കളിക്കളത്തിൽ കാണാൻ സാധിക്കാത്തത് മറ്റൊരു കാരണം കൊണ്ടാണ്"; എംബാപ്പയെ കുറിച്ച് ഫ്രാൻസ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

"സഞ്ജുവിനെ ആരെങ്കിലും തിരഞ്ഞെടുക്കുമോ, അതിലും കേമനായ മറ്റൊരു താരം ഇന്ത്യൻ ടീമിൽ ഉണ്ട്"; മുൻ പാകിസ്ഥാൻ താരത്തിന്റെ വാക്കുകൾ വൈറൽ

സീരിയല്‍ മേഖലയില്‍ സെന്‍സറിംഗ് ഏര്‍പ്പെടുത്തണം; തൊഴിലിടങ്ങളില്‍ സ്ത്രീ സൗഹൃദ അന്തരീക്ഷം അനിവാര്യമാണെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ

നെയ്മറിന്റെയും റൊണാൾഡോയുടെയും കാര്യത്തിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തി സൗദി ലീഗ് സിഇഓ; സംഭവം ഇങ്ങനെ

ബിജെപിയും ബിരേണും ചോരമണക്കുന്ന മണിപ്പൂരും

ഒരു ജീവനായ് ഒന്നിച്ച് കൈകോര്‍ക്കാം: കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് സുമനസുകളുടെ കനിവ് തേടി ഷാഹുല്‍; ജീവന്‍രക്ഷ ചികില്‍സയ്ക്ക് വേണ്ടത് 30 ലക്ഷത്തിലധികം രൂപ

മുനമ്പം വിഷയത്തില്‍ സമവായ ചര്‍ച്ചയുമായി ലീഗ് നേതാക്കള്‍; വാരാപ്പുഴ അതിരൂപത ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി