ധർമ്മശാല ടെസ്റ്റിൻ്റെ ഒന്നാം ദിനമായ വ്യാഴാഴ്ച ഇംഗ്ലണ്ട് ബാറ്റിംഗ് താരം ഒല്ലി പോപ്പിൻ്റെ വിക്കറ്റ് പോകുന്നതിന് മുമ്പ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ധ്രുവ് ജൂറൽ നടത്തിയ പ്രവചനം വൈറലായിരിക്കുകയാണ്. ഹിമാചൽ പ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ (എച്ച്പിസിഎ) സ്റ്റേഡിയത്തിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിൽ ടോസ് നഷ്ടപ്പെട്ട് ഫീൽഡിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് അനുകൂലമായിട്ടാണ് ടെസ്റ്റ് പോകുന്നത്. 183 / 8 എന്ന നിലയിൽ തകരുന്ന അവർ ഇന്ത്യൻ സ്പിന്നറുമാർക്ക് മുന്നിൽ വീഴുക ആയിരുന്നു.
അശ്വിനും കുൽദീപും ചേർന്ന് ഒല്ലി പോപ്പിനെ ആദ്യം മുതൽ തന്നെ സമ്മർദ്ദത്തിലാക്കിയിരുന്നു . സാക് ക്രോളി- പോപ്പ് സഖ്യം ഇംഗ്ലണ്ട് സ്കോർ ബോർഡ് മുന്നോട്ട് ഉയർത്തുക ആയിരുന്നു. എന്നാൽ പോപ്പ് ആകട്ടെ താൻ ഏത് സമയവും പുറത്താകും എന്ന തോന്നലിലാണ് ബാറ്റ് ചെയ്തതും. ആക്രമണ ശൈലിയിൽ ബാറ്റ് ചെയ്യാൻ ഒരുങ്ങിയ പോപ്പിനെക്കുറിച്ച് കുൽദീപിനോട് ജുറൽ അഭിപ്രായം പറഞ്ഞു.
25 ഓവറിന്റെ രണ്ടാം പന്തിൽ വിക്കറ്റ് കീപ്പർ കുൽദീപിനോട് അടുത്ത പന്തിൽ പോപ്പ് സ്റ്റെപ് ഔട്ട് ചെയ്തു ആക്രമിക്കുമെന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ ഉപദേശം കണ്ട കുൽദീപ് അത് അനുസരിച്ചുള്ള പന്ത് എറിയുകയും സ്റ്റെപ്പ് ഔട്ട് കയറി അടിക്കാൻ വന്ന പോപ്പിന് പിഴക്കുകയും നിമിഷനേരം കൊണ്ട് അദ്ദേഹത്തെ ജുറൽ സ്റ്റമ്പ് ചെയ്യുകയും ചെയ്തു.
ഒരു വിക്കറ്റ് കീപ്പർ എത്രത്തോളം ജാഗ്രതയോടെയാണ് നില്കുന്നത് എന്നും അയാൾ എത്രത്തോളം തന്ത്രശാലി ആണെന്നും യുവതാരം കാണിക്കുന്നു. കുൽദീപ് ഇതിനോടകം 5 വിക്കറ്റുകൾ നേടിയപ്പോൾ അശ്വിൻ രണ്ട്വിക്കറ്റും ജഡേജ ഒരെണ്ണവും വീഴ്ത്തി.
Kuldeep sends Pope packing with a Jaffa 🤯🤌
India get their second wicket at the stroke of Lunch 🙌#IDFCFirstBankTestSeries #BazBowled #INDvENG #JioCinemaSports pic.twitter.com/gQWM3XYEEg
— JioCinema (@JioCinema) March 7, 2024
Read more