എന്ത് ചെയ്തിട്ടും ഒരു മെന ആകുന്നില്ലലോ കോഹ്‌ലി, ബാംഗ്ലൂർ മണ്ണിലും ഗതി പിടിക്കാതെ വിരാട്; ഇന്ത്യ വമ്പൻ തകർച്ചയില്ല

8 വർഷത്തിന് ശേഷം ടെസ്റ്റിൽ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്യാൻ ഇറങ്ങിയ കോഹ്‌ലിക്ക് കാര്യങ്ങൾ വീണ്ടും ശരിയായില്ല. ന്യൂസിലാന്റ് – ഇന്ത്യ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഏറെ പ്രതീക്ഷയോടെ ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യൻ സൂപ്പർ താരം പൂജ്യനായി മടങ്ങിയിരിക്കുകയാണ്. കുറെ നാളുകൾ ആയിട്ടുള്ള മോശം ഫോം ഒകെ മാറി വമ്പൻ പ്രതീക്ഷയിൽ ബാറ്റിംഗിന് ഇറങ്ങിയ കോഹ്‌ലി 9 പന്തുകൾ ക്രീസിൽ പിടിച്ചുനിന്നെങ്കിലും വില്യം ഒറോർക്ക് എതിരായി മടങ്ങുക ആയിരുന്നു.

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യക്ക് കാര്യങ്ങൾ അത്ര സുഖം ആയിട്ടല്ല മുമ്പോട്ട് പോകുന്നത്. തുടക്കം തന്നെ രോഹിത് ശർമ്മ ( 2 ) റൺ നേടി സൗത്തിക്ക് ഇരയായി മടങ്ങിയപ്പോൾ ജയ്‌സ്വാളിനൊപ്പം ക്രീസിൽ എത്തിയത് ആയിരുന്നു കോഹ്‌ലി. സമീപകാലത്തെ ടെസ്റ്റ് ക്രിക്കറ്റിലെ മോശം ഫോമൊക്കെ മാറ്റി വമ്പൻ സ്കോർ ലക്ഷ്യമിട്ട് ഇഷ്ട പോസിഷൻ ആയ മൂന്നാം നമ്പറിൽ ഇറങ്ങിയ കോഹ്‌ലിയും നായകന് പിന്നാലെ മടങ്ങുക ആയിരുന്നു.

കോഹ്‌ലിയെ സംബന്ധിച്ച് ടെസ്റ്റ് ക്രിക്കറ്റിലെ തന്റെ സ്ഥാനം തന്നെ ചോദ്യം ചെയ്യപ്പെടാൻ സാധ്യതയുള്ള ഇന്നിങ്സ് ആണ് ഇന്ന് കളിച്ചത് എന്ന് പറയാൻ സാധിക്കും. താരത്തെ ടെസ്റ്റിലെ മോശം ഫോമിന്റെ പേരിൽ ഇനി ടീമിൽ നിർത്തരുത് എന്നൊക്കെ പറഞ്ഞ് ആളുകൾ ഇപ്പോൾ തന്നെ എത്തിക്കഴിഞ്ഞു.

കോഹ്‌ലിക്ക് പിന്നാലെ ക്രീസിൽ എത്തിയ സർഫ്രാസ് ഖാനും റൺ ഒന്നും എടുക്കാതെ മാറ്റ് ഹെൻറിക്ക് ഇരയായി മടങ്ങുക ആയിരുന്നു. നിലവിൽ 13 – 3 എന്ന നിലയിലാണ് ഇന്ത്യ. പന്ത് 3 റൺസും ജയ്‌സ്വാൾ 8 റൺസ് എടുത്തും ക്രീസിൽ തുടരുകയാണ്.