കോൺഗ്രസ്സിന്റെ അധഃപതനത്തിന് കാരണം വി ഡി സതീശൻ, പാർട്ടിയെ ഹൈജാക്ക് ചെയ്തു; രാഹുൽ മാങ്കൂട്ടം വളർന്ന് വരുന്ന കുട്ടി സതീശനാണെന്നും പി സരിൻ

കോൺഗ്രസ്സിന്റെ അധഃപതനത്തിന് കാരണം പ്രതിപക്ഷ നേതാവ് വി ഡി സതീശണെന്ന് പി സരിൻ. വി ഡി സതീശന് പ്രവർത്തകരോട് ബഹുമാനമില്ല. പാർട്ടിയെ സതീശൻ ഹൈജാക്ക് ചെയ്തുവെന്നും പാർട്ടിയിൽ കാര്യങ്ങൾ തോന്നുംപടിയാണെന്നും സരിൻ കൂട്ടിച്ചേർത്തു. ഞാനാണ് പാർട്ടി എന്ന രീതിയിലേക്ക് കൊണ്ടുവന്നുവെന്നും ഉൾപ്പാർട്ടി ജനാധിപത്യത്തെ സതീശൻ തകർത്തുവെന്നും സരിൻ കുറ്റപ്പെടുത്തി. രാഹുൽ മാങ്കൂട്ടം വളർന്ന് വരുന്ന കുട്ടി സതീശനാണെന്നും പി സരിൻ പറഞ്ഞു.