ഇന്നലെ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിൽ നടന്ന രണ്ടാം ടി20യിൽ ന്യൂസിലൻഡിനെതിരെ ഗംഭീര സെഞ്ച്വറി നേടിയ പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമിനെ ക്രിക്കറ്റ് ആരാധകർ പ്രശംസിച്ചു. സമീപകാലത്ത് ക്രിക്കറ്റ് ലോകത്ത് ഒരു സെൻസേഷൻ ആയി മാറിയ ബാബർ ഇന്നലെ നേടിയ തകർപ്പൻ സെഞ്ചുറിയാണ് ടീമിനെ വിജയത്തിലേക്ക് എത്തിച്ചത്.
അഞ്ച് മത്സരങ്ങളുടെ ടി20 ഐ പരമ്പരയിൽ 1-0ന് ലീഡ് നേടിയതിന് തൊട്ടുപിന്നാലെയാണ് ബാബർ അസം ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചത്. പാകിസ്ഥാൻ ഓപ്പണർമാർ പതിവുപോലെ മികച്ച തുടക്കം ടീമിന് നൽകി. റിസ്‌വാൻ അർദ്ധ സെഞ്ച്വറി നേടിയാണ് പുറത്തായത്. അതുവരെ പതുങ്ങി കളിച്ച ബാബർ പിന്നെ മിന്നും ഫോമിലായി. വെറും 58 പന്തിലാണ് താരം 101 റൺസ് എടുത്തത്. എന്തായാലും താരത്തിന്റെ മികവിൽ 192 റൺസ് എന്ന കൂറ്റൻ സ്‌കോറിൽ എത്തിയ ടീമിനെ കിവീസിനെ 154 റൺസിൽ ഒതുക്കി 38 റൺസിന്റെ വിജയം സ്വമാക്കി.
Read more
ക്രിക്കറ്റ് ലോകത്ത് ഫാബ് 4 എന്ന് അറിയപെടുന്ന കോഹ്ലി, വില്യംസൺ, റൂട്ട്, സ്മിത്ത് എന്നിവരുടെ നിരയിലേക്ക് ഫാബ് 5 ആയി ബാബറിനെ പറയണം എന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ഇന്നലത്തെ ഇന്നിങ്‌സോടെ ഇനി മുതൽ ഫാബ് 4 ഇല്ലെന്നും ഫാബ് 1 ആയി ബാബർ മാത്രമേ ഉള്ളു എന്നുമാണ് പാകിസ്ഥാൻ ആരാധകർ പറയുന്നത്.