രാജസ്ഥാനും ഹൈദരാബാദും അല്ല, ഈ സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിൽ എല്ലാവരും തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീം അവന്മാരാണ്: ഹർഭജൻ സിംഗ്

ഇന്ത്യൻ പ്രീമിയർ ലീഗ് ഐപിഎൽ 2024-ൽ എട്ട് വിജയങ്ങളുമായി രാജസ്ഥാൻ റോയൽസ് പട്ടികയിൽ ഒന്നാം സ്ഥാനത്താണ്. കളിയുടെ എല്ലാ ഡിപ്പാർട്ട്‌മെൻ്റുകളിലും അവർ ഗംഭീരമായി കളിക്കുകയാണ് ഈ സീസണിൽ. വെറും 2 മത്സരങ്ങളിൽ മാത്രമാണ് അവർ പരാജയപെട്ടത്. എന്നിരുന്നാലും, പതിനേഴാം സീസണിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ആണ് ടീമുകൾ എല്ലാം തോൽപ്പിക്കാൻ ആഗ്രഹിക്കുന്ന ടീമെന്ന് പറഞ്ഞിരിക്കുകയാണ് ഹർഭജൻ സിങ്ങും ഇർഫാൻ പത്താനും.

ഇന്ത്യൻ പ്രീമിയർ ലീഗിൽ 2024-ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് മുംബൈ ഇന്ത്യൻസിനെ 24 റൺസിന് തോൽപ്പിച്ചതിന് പിന്നാലെയാണ് ഇരുവരും ഇത്തരത്തിൽ ഉള്ള അഭിപ്രായം പറഞ്ഞത്. ആദ്യം ബാറ്റുചെയ്ത കൊൽക്കത്ത ഉയർത്തിയ 169 റൺ വിജയലക്ഷ്യം പിന്തുടർന്ന മുംബൈ 145 റൺസിന് പുറത്താക്കുക ആയിരുന്നു. ബാറ്റിംഗിൽ ഉദേശിച്ചത് പോലെ റൺ നേടാൻ ആയില്ലെങ്കിലും ബോളിങ്ങിൽ തിളങ്ങിയതാണ് കൊൽക്കത്തയെ വിജയിപ്പിച്ച ഘടകം.

തോൽവിയോടെ പ്ലേ ഓഫ് എത്താതെ പുറത്താകുന്ന ആദ്യ ടീമായി മുംബൈ മാറിയപ്പോൾ കൊൽക്കത്ത പ്ലേ ഓഫ് ഏകദേശം ഉറപ്പിച്ചു എന്ന് തന്നെ പറയാം. ഹർഭജൻ സിംഗ് കൊൽക്കത്തയുമായി ബന്ധപ്പെട്ട് പറഞ്ഞത് ഇങ്ങനെയാണ്. “അവർ തോൽക്കാനുള്ള ടീമാണ്. എൻ്റെ അഭിപ്രായത്തിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് അവരുടെ സ്പിന്നർമാർ കാരണം രാജസ്ഥാൻ റോയൽസിനേക്കാൾ മികച്ചതാണ്. പ്ലേഓഫ് മത്സരങ്ങൾ ചെന്നൈയിൽ നടക്കുമ്പോൾ അവിടെ കാര്യങ്ങൾ കൊൽക്കത്തയ്ക്ക് അനുകൂലമാകും. മിച്ചൽ സ്റ്റാർക്ക് ഉൾപ്പെടെ അവരുടെ എല്ലാ കളിക്കാരും ഫോമിലാണ്,” ഹർഭജൻ സിംഗ് സ്റ്റാർ സ്പോർട്സിൽ പറഞ്ഞു.

ശ്രേയസ് അയ്യർ നയിക്കുന്ന ഫ്രാഞ്ചൈസിയെ ഇർഫാൻ അഭിനന്ദിച്ചു. “കെകെആർ തോൽപ്പിക്കാനുള്ള ടീമാണ്. ഓരോ കളി കഴിയുന്തോറും അവർ കൂടുതൽ ശക്തരാകുന്നു. കൊൽക്കത്ത സ്പിന്നര്മാര് ഇന്നലെ മുംബൈ ഇന്ത്യൻസിനെ തകർത്തെറിഞ്ഞ രീതി നോക്കുക. സ്പിന്നര്മാര് കൊൽക്കത്തയെ കൂടുതൽ മികച്ച ടീമാക്കുന്നു ”ഇർഫാൻ പത്താൻ പറഞ്ഞു.