കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉയരുന്ന കത്തുന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കുന്നതില്‍ മുംബൈ ഇന്ത്യന്‍സിന്റെ മുഖ്യ പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍ പരാജയപ്പെട്ടു. രോഹിത് ശര്‍മ്മ തന്റെ അവസാന മത്സരമാണോ വെള്ളിയാഴ്ച മുംബൈ ഇന്ത്യന്‍സിനായി കളിച്ചത് എന്ന ചോദ്യത്തിന് ബൗച്ചര്‍ കൃത്യമായ ഉത്തരം നല്‍കിയില്ല. രോഹിത്തിന്റെ വിധിയുടെ മാസ്റ്റര്‍ അദ്ദേഹം തന്നെയാണെന്ന് മാത്രമാണ് ബൗച്ചര്‍ പറഞ്ഞത്.
ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരായ മുംബൈ ഇന്ത്യന്‍സിന്റെ അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിന് ശേഷം 18 റണ്‍സിന് പരാജയപ്പെട്ടപ്പോള്‍ രോഹിത് അര്‍ദ്ധ സെഞ്ച്വറി നേടി തന്റെ ഭാഗം ഭംഗിയാക്കി. മത്സരശേഷം രോഹിതിന്റെ ഭാവിയെക്കുറിച്ച് ബൗച്ചറോട് ചോദിച്ചപ്പോള്‍ വരുന്ന സീസണെ കുറിച്ച് രോഹിത് ശര്‍മ്മയുമായി സംഭാഷണം നടത്തിയെങ്കിലും 2024 ലെ ടി20 ലോകകപ്പിലാണ് താന്‍ ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് രോഹിത് വ്യക്തമാക്കിയതായി ബൗച്ചര്‍ പറഞ്ഞു.
രോഹിതിന്റെ ഭാവിയെക്കുറിച്ച് കൂടുതല്‍ ചര്‍ച്ചകള്‍ നടന്നിട്ടില്ല. തലേദിവസം രാത്രി ഞാന്‍ അവനോട് സംസാരിച്ചിരുന്നു. സീസണിന്റെ ഒരു അവലോകനം മാത്രമായിരുന്നു അത്. അടുത്തത് എന്താണെന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് ‘ലോകകപ്പ്’ എന്നാണ്.
എന്നെ സംബന്ധിച്ചിടത്തോളം അവന്‍ സ്വന്തം വിധിയുടെ യജമാനനാണ്. അടുത്ത വര്‍ഷം വരാനിരിക്കുന്നത് ഒരു വലിയ ലേലമാണ്. അടുത്ത വര്‍ഷം എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം- ബൗച്ചര്‍ പറഞ്ഞു.