രോഹിത്തും കോഹ്‌ലിയും ധോണിയും അല്ല, ഏറ്റവും കഴിവുള്ള താരം അവൻ: രവിചന്ദ്രൻ അശ്വിൻ

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ നിലവിൽ ലോകത്തിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ പരമ്പരയ്ക്കിടെ റെഡ് ബോൾ ക്രിക്കറ്റിൽ വെറ്ററൻ 500 വിക്കറ്റ് എന്ന നേട്ടത്തിൽ എത്തിയിരുന്നു. താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും കഴിവുള്ള ക്രിക്കറ്റ് താരത്തിൻ്റെ പേര് അദ്ദേഹം അടുത്തിടെ വെളിപ്പെടുത്തി.

അതിശയകരമെന്നു പറയട്ടെ, എംഎസ് ധോണി, വിരാട് കോഹ്‌ലി, രോഹിത് ശർമ്മ എന്നിവരുടെ പേരുകൾ അല്ല അദ്ദേഹം പറഞ്ഞില്ല. ഒരു ദശാബ്ദത്തിലേറെയായി ടീമിൻ്റെ ഭാഗമായ, തന്റെ ബോളിങ് പങ്കാളിയായ രവീന്ദ്ര ജഡേജയെ അദ്ദേഹം തിരഞ്ഞെടുത്തു. ടെസ്റ്റ് ഫോർമാറ്റിലെ ഏറ്റവും മാരകമായ ബൗളിംഗ് ജോഡികളിൽ അശ്വിനും ജഡേജയും ഉൾപ്പെടുന്നു.

ഇരുവരും 2017 വരെ ഇന്ത്യക്കായി വൈറ്റ് ബോൾ ഫോർമാറ്റിൽ ഒരുമിച്ച് കളിച്ചിരുന്നു. കൂടാതെ 2012 മുതൽ 2015 വരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇരുവരും ചെന്നൈ സൂപ്പർ കിംഗ്‌സിൻ്റെ (സിഎസ്‌കെ) ടീമംഗങ്ങളും ആയിരുന്നു. ഓൾറൗണ്ടറുമായുള്ള തൻ്റെ ബന്ധം വർഷങ്ങളായി മെച്ചപ്പെട്ടതായി അശ്വിൻ പറഞ്ഞു. “അന്താരാഷ്ട്ര ക്രിക്കറ്റിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും പ്രതിഭാധനനായ ക്രിക്കറ്റ് താരമാണ് രവീന്ദ്ര ജഡേജ. ബാറ്റിംഗും ബൗളിംഗും ഫീൽഡിംഗും അദ്ദേഹത്തിന് അറിയാം. ഞങ്ങൾ രണ്ടുപേരും വളരെ വ്യത്യസ്തരാണ്, എന്നാൽ വർഷങ്ങളായി ഞങ്ങളുടെ ബന്ധം മികച്ചതാണ്” വിമൽ കുമാറുമായുള്ള സംഭാഷണത്തിൽ അശ്വിൻ പറഞ്ഞു.

ഇത് കൂടാതെ തങ്ങൾക്കിടയിൽ അസൂയ ഒന്നും ഇല്ലെന്നും പരസ്പര ബഹുമാനമാണ് കൂടുതലായി ഉള്ളതെന്നും അശ്വിൻ ഓർമിപ്പിച്ചു.