പ്രണവ് തെക്കേടത്ത്
അവസാനമായി ഒരിക്കല്‍ കൂടി തന്റെ സഹകളിക്കാരുടെ തോളില്‍ കൈകളേന്തി ആ ദേശീയ ഗാനമാലപിക്കുമ്പോള്‍ അയാള്‍ വികാരധീനനാവുന്നുണ്ട്. ഒന്നര പതിറ്റാണ്ടോളം ജീവിതത്തിന്റെ ഭാഗമായ ക്രിക്കറ്റ് അവസാനിക്കുന്നുവെന്ന യാഥാര്‍ഥ്യം ഉള്‍കൊള്ളുമ്പോള്‍ ആ കണ്ണുകള്‍ നിറയുകയാണ്.
ഒരര്‍ത്ഥത്തില്‍ ആരാധനയെക്കാള്‍ പ്രണയമായിരുന്നു റോസ്സിനോട്. ആസ്റ്റിലിന് ശേഷം ഹൃദയം കീഴടക്കിയ കിവി ക്രിക്കറ്റെര്‍ മക്കുല്ലത്തിനും വില്യംസണും അപ്പുറം നെഞ്ചിലേറ്റിയ വ്യക്തിത്വം.
വലത്തോട്ടൊന്ന് മാറി ചിന്നസ്വാമിയിലെ ലെഗ് സൈഡ് സ്റ്റാന്‍ഡ്സിലേക്ക് താഴ്ന്നിറങ്ങിയ ബോളുകളിലൊരിക്കല്‍ ഞാന്‍ ലെഗ് സൈഡ് ബാറ്റിങ്ങിന്റെ എക്കാലത്തെയും മനോഹാരിത അനുഭവിച്ചറിഞ്ഞ നിമിഷങ്ങളുണ്ട്.
ഒരു ദയയുമില്ലാതെ ബോളേഴ്‌സിനെ കശാപ്പ് ചെയ്ത നല്ല നാളുകള്‍ക്കിപ്പുറം ക്ഷമയോടെ നാലാം നമ്പറിലെ മികച്ചവനായി മാറി റോസ് എഴുതി ചേര്‍ക്കുന്ന ചരിത്രമുണ്ട്.
Ross Taylor is himself emotional while singing National anthem 🥺
pic.twitter.com/IXfxpQr0eM— Visharad Nargotra (@Visharad_KW22) January 8, 2022
അതെ എല്ലാം തികഞ്ഞവനൊന്നുമല്ലായിരുന്നു അയാള്‍, പക്ഷെ ഇഷ്ടമായിരുന്നു .. Wish you a happy retirement Ross Taylor..
Read more
കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7