ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കെതിരേ ഗുരുതര ആരോപണവുമായി പാകിസ്ഥാന്റെ മുന്‍ ഫാസ്റ്റ് ബോളര്‍ സിക്കന്തര്‍ ബക്ത്. ലോകകപ്പില്‍ ടോസിനിടെ രോഹിത് കള്ളത്തരം കാണിക്കുന്നതായും ഇതു കാരണം മറ്റു ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ കബളിപ്പിക്കപ്പെടുകയാണെന്നുമാണ് ബക്തിന്‍റെ ആരോപണം.
ഞാന്‍ ഒരു ചോദ്യം ചോദിക്കുകയാണ്. ടോസിന്റെ സമയത്തു രോഹിത് ശര്‍മ വളരെ ദൂരത്തേക്കാണ് കോയിന്‍ എറിയുന്നത്. ഈ കാരണത്താല്‍ തന്നെ ശരിയായ കോളാണോ വിളിച്ചതെന്നു എതിര്‍ ടീം ക്യാപ്റ്റനു കാണാനോ, വീണ്ടും പരിശോധിക്കാനോ സാധിക്കുന്നില്ല.
ടോസിന്റെ സമയത്തു വളരെ വിചിത്രമായ രീതിയിലാണ് രോഹിത് കോയിന്‍ എറിയുന്നത്. വളരെ ദൂരേയ്ക്കാണ് കോയിന്‍ വീഴുന്നത്. മറ്റു ക്യാപ്റ്റന്മാരെ ഇതു കാണാന്‍ അനുവദിക്കുകയും ചെയ്യുന്നില്ല- ബക്ത് ആരോപിച്ചു.
Very strange the way Rohit Sharma throw the coin at toss, far away, don’t let other Captains to see, compare to other Captains in the WC , any reason?? @BCCI @TheRealPCB @CricketAus @CricketSouthAfrica #sikanderbakht #WorldCup23 #IndiaVsNewZealand @ImRo45 @ICC pic.twitter.com/KxhR2QyUZm
— Sikander Bakht (@Sikanderbakhts) November 15, 2023
Read more
അതേസമയം, മുബൈയിലെ വാംഖഡെയില്‍ നടന്ന സെമി ഫൈനലില്‍ ന്യൂസിലാന്‍ഡിനെ 70 റണ്‍സിനു തര്‍ത്ത് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. 2011നു ശേഷം ആദ്യമായിട്ടാണ് ഇന്ത്യ ലോകകപ്പ് ഫൈനലില്‍ കടക്കുന്നത്.