ഏകദിന ലോകകപ്പ്: സെമിയില്‍ ആ ദൗര്‍ബല്യം ഇന്ത്യയെ കീഴ്‌പ്പെടുത്തും; പ്രവചനവുമായി ടെയ്‌ലര്‍

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ സെമി ഫൈനലില്‍ ഇന്ത്യയുടെ ദൗര്‍ബല്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലര്‍. സെമിയില്‍ കിവീസിനാണ് മുന്‍തൂക്കമെന്നും ടെയ്‌ലര്‍ പറഞ്ഞു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിച്ചപ്പോള്‍ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്കെത്തി. എന്നാല്‍ ഇത്തവണ ഇന്ത്യ കിരീട ഫേവറേറ്റുകളായാണ് സെമിയിലേക്കെത്തുന്നത്.

തട്ടകത്തിലാണ് കളിക്കുന്നത്. കൂടാതെ ലീഗ് മത്സരത്തില്‍ ഒരു തോല്‍വി പോലും നേരിട്ടിട്ടുമില്ല. എന്നാല്‍ ന്യൂസിലന്‍ഡിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡ് ടീം അപകടകാരികളുടെ നിരയാണ്.

ഇന്ത്യ സെമിയില്‍ നേരിടാന്‍ ഏതെങ്കിലും ടീമിനെ ഭയക്കുന്നുണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡാണ്. ഈ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിക്കും- ടെയ്‌ലര്‍ പറഞ്ഞു.

Latest Stories

"കഴിക്കുന്നതിന് മുൻപ് ആദ്യത്തെ ഉരുള തനിക്ക് തരും എന്നിട്ടേ വിക്കി കഴിക്കൂ" ആരാധകർ ഏറ്റെടുത്ത് നയൻതാരയുടെ ഡോക്യൂമെന്ററി

സന്തോഷ് ട്രോഫി; റെയിൽവേസിനെതിരെ കേരളത്തിന് വിജയ തുടക്കം

മഹാരഷ്ട്രയിലും ജാർഖണ്ഡിലും ബിജെപി നേതൃത്വത്തിലുള്ള സഖ്യമെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ; ജാർഖണ്ഡിൽ ഇന്ത്യാ സഖ്യത്തെ പ്രവചിച്ച് ആക്സിസ് മൈ ഇന്ത്യ

മഹാരാഷ്ട്രയില്‍ 58.22% പോളിംഗ്; ഞെട്ടിച്ച് മുബൈ സിറ്റി, കനത്ത പോളിംഗ് ഇടിവ്; വമ്പന്‍ പോളിംഗ് ശതമാനവുമായി ജാര്‍ഖണ്ട്

വെണ്ണക്കരയില്‍ പോളിംഗ് ബൂത്തില്‍ സംഘര്‍ഷം; അവസാന മണിക്കൂറില്‍ മികച്ച പോളിംഗ്

മെസിയുടെ ടീമിലേക്ക് പോകാൻ എനിക്ക് താല്പര്യം ഉണ്ടായിരുന്നില്ല"; മുൻ ഇറ്റലി ഗോൾ കീപ്പറിന്റെ വാക്കുകൾ ഇങ്ങനെ

കേരളത്തിൽ മെസിയുടെ എതിരാളികൾ റൊണാൾഡോയുടെ അൽ നാസറോ?; തീരുമാനം ഉടൻ

കൊല്ലത്ത് നിന്ന് കാണാതായ പെണ്‍കുട്ടിയെ കണ്ടെത്തി; തൃശൂര്‍ ധ്യാന കേന്ദ്രത്തില്‍ സുരക്ഷിതയെന്ന് പൊലീസ്

ഇന്ത്യൻ കായിക മേഖലയുടെ മുഖച്ഛായ മാറ്റാൻ അർജന്റീന; നിരവധി തൊഴിൽ അവസരങ്ങൾ; സംഭവം ഇങ്ങനെ

Adiós, Rafa! ഒരു ഫെയറിടേൽ പോലെ അവസാനിക്കുന്ന കരിയർ