ഏകദിന ലോകകപ്പ്: സെമിയില്‍ ആ ദൗര്‍ബല്യം ഇന്ത്യയെ കീഴ്‌പ്പെടുത്തും; പ്രവചനവുമായി ടെയ്‌ലര്‍

ഏകദിന ലോകകപ്പിന്റെ ഒന്നാം സെമി ഫൈനലില്‍ ഇന്ത്യ നാളെ ന്യൂസിലന്‍ഡിനെ നേരിടും. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇപ്പോഴിതാ സെമി ഫൈനലില്‍ ഇന്ത്യയുടെ ദൗര്‍ബല്യം എന്താണെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് ന്യൂസിലന്‍ഡ് മുന്‍ താരം റോസ് ടെയ്‌ലര്‍. സെമിയില്‍ കിവീസിനാണ് മുന്‍തൂക്കമെന്നും ടെയ്‌ലര്‍ പറഞ്ഞു.

നാല് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യ ഒന്നാം സ്ഥാനക്കാരായി സെമി കളിച്ചപ്പോള്‍ നെറ്റ് റണ്‍റേറ്റിന്റെ മികവില്‍ പാകിസ്ഥാനെ തോല്‍പ്പിച്ച് ന്യൂസിലന്‍ഡ് നാലാം സ്ഥാനത്തേക്കെത്തി. എന്നാല്‍ ഇത്തവണ ഇന്ത്യ കിരീട ഫേവറേറ്റുകളായാണ് സെമിയിലേക്കെത്തുന്നത്.

തട്ടകത്തിലാണ് കളിക്കുന്നത്. കൂടാതെ ലീഗ് മത്സരത്തില്‍ ഒരു തോല്‍വി പോലും നേരിട്ടിട്ടുമില്ല. എന്നാല്‍ ന്യൂസിലന്‍ഡിന് നഷ്ടപ്പെടാന്‍ ഒന്നുമില്ല. അതുകൊണ്ടുതന്നെ ന്യൂസീലന്‍ഡ് ടീം അപകടകാരികളുടെ നിരയാണ്.

Read more

ഇന്ത്യ സെമിയില്‍ നേരിടാന്‍ ഏതെങ്കിലും ടീമിനെ ഭയക്കുന്നുണ്ടെങ്കില്‍ അത് ന്യൂസിലന്‍ഡാണ്. ഈ സമ്മര്‍ദ്ദം ഇന്ത്യയെ ബാധിക്കും- ടെയ്‌ലര്‍ പറഞ്ഞു.