ഓഹോ അപ്പോൾ സർഫ്രാസ് അല്ല? ഇന്ത്യൻ ടീമിലെ ഒറ്റുകാരൻ ഗംഭീറിന്റെ വിശ്വസ്തൻ; പുതിയ റിപ്പോർട്ട് ഇങ്ങനെ

ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ഡ്രസ്സിംഗ് റൂം വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിന് ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാൻ സർഫറാസ് ഖാനെതിരെ അടുത്തിടെ ആരോപണം ഉയർന്നിരുന്നു. ന്യൂസ് 24 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വിവരങ്ങൾ ചോർത്തിയതിന് സർഫ്രാസ് ഖാനെ കുറ്റപ്പെടുത്തി എന്നായിരുന്നു വാർത്തകൾ.

അടുത്തിടെ ബിസിസിഐ അധികൃതരുമായുള്ള അവലോകന യോഗത്തിനിടെ ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ചോർത്തിയതിന് ഗൗതം ഗംഭീർ സർഫ്രാസ് ഖാനെയാണ് കുറ്റപ്പെടുത്തിയത് എന്നായിരുന്നു പറയപ്പെട്ടത്. ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ദൈനിക് ജാഗരനിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ അഭിഷേക് ത്രിപാഠി പറയുന്നതനുസരിച്ച്, സർഫ്രാസ് അല്ല വിവരങ്ങൾ ചോർത്തിയത് മറിച്ച് അത് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് ആണെന്ന് പറയപ്പെടുന്നു . സഹപരിശീലകനും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടെന്ന് പറഞ്ഞു . അസിസ്റ്റൻ്റ് കോച്ചിൻ്റെ പേര് വ്യക്തമല്ലെങ്കിലും അഭിഷേക് നായരോ റയാൻ ടെൻ ഡോസ്‌ചേറ്റോ ഇവിടെ പ്രതികളാകാനാണ് സാധ്യത.

ഗൗതം ഗംഭീറിൻ്റെ സപ്പോർട്ട് സ്റ്റാഫിൽ അഭിഷേക് നായർ, റയാൻ ടെൻ ദോസ്‌ചാറ്റെ എന്നീ രണ്ട് അസിസ്റ്റൻ്റ് കോച്ചുകളുണ്ട്. ടെൻ ഡോസ്‌ചാറ്റിന് ഇന്ത്യൻ മാധ്യമങ്ങളുമായി വലിയ ബന്ധം ഇല്ല, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ അറിയപ്പെടുന്ന പേരാണ് അഭിഷേക് നായർ. അദ്ദേഹത്തിന്റെവ പേരാണ് ഇതിനാൽ ഉയർന്ന് കേൾകുന്നത്.

നേരത്തെ അഞ്ചാം ടെസ്റ്റിന് തൊട്ടുമുമ്പ് നടന്ന പത്രസമ്മേളനത്തിലാണ് ടീമിലെ രഹസ്യങ്ങൾ പുറത്ത് പോകുന്നു എന്ന് പരാതി പറഞ്ഞിരുന്നു.

Latest Stories

നെയ്യാറ്റിൻകര ഗോപന്റെ മരണകാരണം അവ്യക്തമെന്ന് ഫോറൻസിക് ഡോക്ടർമാർ; രാസപരിശോധനാഫലം നിർണായകം

പുതുതായി ഒന്നും പരീക്ഷിക്കുന്നില്ല; ദക്ഷിണേന്ത്യന്‍ സിനിമകള്‍ വിജയിക്കുന്നതിന് കാരണം പഴയ രീതിയെന്ന് രാകേഷ് റോഷൻ

വെറുതെയല്ല സ്തുതിഗീതം; പിണറായി വിജയനെ പുകയ്ത്തി ഗാനം രചിച്ച ചിത്രസേനന് അപേക്ഷിക്കുന്നതിന് മുന്നേ ജോലി; വിവാദത്തിലായി നിയമനം

'ഉയർന്ന നഷ്ടപരിഹാര തുക ദുരന്തബാധിതരുടെ അവകാശമല്ല'; നഷ്ടപരിഹാരം നൽകണമെന്ന് സർക്കാരിനോട് നിർദ്ദേശിക്കാനാവില്ലെന്ന് ഹൈക്കോടതി

പിവി അൻവറിന്റെ പൊലീസ് സുരക്ഷ പിൻവലിച്ച് സർക്കാർ

ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രതിഷേധം പൊലീസ് തടഞ്ഞ സംഭവം, ഒടുവിൽ വിശദീകരണ കുറിപ്പുമായി കേരള ബ്ലാസ്റ്റേഴ്‌സ്; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

ഗോപന്റേത് സ്വാഭാവിക മരണമെന്ന് പ്രാഥമിക നിഗമനം; ആന്തരിക അവയവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു

അദാനി പൂട്ടാനിറങ്ങിയ ഹിന്‍ഡന്‍ബര്‍ഗ് സ്വയം പൂട്ടി; പ്രവര്‍ത്തനം അവസാനിപ്പിച്ച് തിടുക്കപ്പെട്ട് പ്രഖ്യാപനം; ട്രംപ് പ്രസിഡന്റാവും മുമ്പേ 'ഒളിവിലേക്ക്'; ഓഹരികളില്‍ കാളകളെ ഇറക്കി കുതിച്ച് അദാനി ഗ്രൂപ്പ്

മുല്ലപെരിയാർ വിഷയം പരിഹരിക്കാൻ പുതിയ സമിതി; ഉത്തരവിട്ട് കേന്ദ്ര സർക്കാർ

ബോർഡർ ഗവാസ്‌ക്കർ കൈവിടാൻ കാരണം അവൻ ടീമിൽ ഉൾപ്പെട്ടത്, പകരം അവൻ ആയിരുന്നെങ്കിൽ നമ്മൾ; വമ്പൻ വെളിപ്പെടുത്തലുമായി രവിചന്ദ്രൻ അശ്വിൻ