ബോർഡർ-ഗവാസ്‌കർ ട്രോഫിക്കിടെ ഡ്രസ്സിംഗ് റൂം വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തിയതിന് ഇന്ത്യയുടെ യുവ ബാറ്റ്‌സ്മാൻ സർഫറാസ് ഖാനെതിരെ അടുത്തിടെ ആരോപണം ഉയർന്നിരുന്നു. ന്യൂസ് 24 ലെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ വിവരങ്ങൾ ചോർത്തിയതിന് സർഫ്രാസ് ഖാനെ കുറ്റപ്പെടുത്തി എന്നായിരുന്നു വാർത്തകൾ.
അടുത്തിടെ ബിസിസിഐ അധികൃതരുമായുള്ള അവലോകന യോഗത്തിനിടെ ഡ്രസ്സിംഗ് റൂമിലെ കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ ചോർത്തിയതിന് ഗൗതം ഗംഭീർ സർഫ്രാസ് ഖാനെയാണ് കുറ്റപ്പെടുത്തിയത് എന്നായിരുന്നു പറയപ്പെട്ടത്. ക്യാപ്റ്റൻ രോഹിത് ശർമ, സെലക്ടർമാരുടെ ചെയർമാൻ അജിത് അഗാർക്കർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.
ദൈനിക് ജാഗരനിൽ നിന്നുള്ള മാധ്യമപ്രവർത്തകൻ അഭിഷേക് ത്രിപാഠി പറയുന്നതനുസരിച്ച്, സർഫ്രാസ് അല്ല വിവരങ്ങൾ ചോർത്തിയത് മറിച്ച് അത് ഇന്ത്യയുടെ അസിസ്റ്റന്റ് കോച്ച് ആണെന്ന് പറയപ്പെടുന്നു . സഹപരിശീലകനും മാധ്യമങ്ങൾക്ക് വിവരങ്ങൾ ചോർത്തി നൽകിയിട്ടുണ്ടെന്ന് പറഞ്ഞു . അസിസ്റ്റൻ്റ് കോച്ചിൻ്റെ പേര് വ്യക്തമല്ലെങ്കിലും അഭിഷേക് നായരോ റയാൻ ടെൻ ഡോസ്‌ചേറ്റോ ഇവിടെ പ്രതികളാകാനാണ് സാധ്യത.
ഗൗതം ഗംഭീറിൻ്റെ സപ്പോർട്ട് സ്റ്റാഫിൽ അഭിഷേക് നായർ, റയാൻ ടെൻ ദോസ്‌ചാറ്റെ എന്നീ രണ്ട് അസിസ്റ്റൻ്റ് കോച്ചുകളുണ്ട്. ടെൻ ഡോസ്‌ചാറ്റിന് ഇന്ത്യൻ മാധ്യമങ്ങളുമായി വലിയ ബന്ധം ഇല്ല, എന്നാൽ ഇന്ത്യൻ ക്രിക്കറ്റിലെ അറിയപ്പെടുന്ന പേരാണ് അഭിഷേക് നായർ. അദ്ദേഹത്തിന്റെവ പേരാണ് ഇതിനാൽ ഉയർന്ന് കേൾകുന്നത്.
Read more
നേരത്തെ അഞ്ചാം ടെസ്റ്റിന് തൊട്ടുമുമ്പ് നടന്ന പത്രസമ്മേളനത്തിലാണ് ടീമിലെ രഹസ്യങ്ങൾ പുറത്ത് പോകുന്നു എന്ന് പരാതി പറഞ്ഞിരുന്നു.