എന്തിന്റെ അടിസ്ഥാനത്തിലാണ് ആ താരത്തെ ലോകകപ്പ് ടീമിൽ എടുത്തത്, എന്ത് യോഗ്യതയാണ് അവനുണ്ട്; ടീം സെലെക്ഷനിൽ പൊട്ടിത്തെറിച്ച് ക്രിസ് ശ്രീകാന്ത്

അടുത്ത മാസം നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) പ്രഖ്യാപിച്ചതിന് പിന്നാലെ, തിരഞ്ഞെടുത്ത കളിക്കാരെയും ഒഴിവാക്കിയവരെയും സംബന്ധിച്ച് ആരാധകരും വിദഗ്ധരും അവരുടെ വിലയിരുത്തൽ നൽകുന്നുണ്ട്.

ഷാർദുൽ താക്കൂറിനെ ടീമിൽ ഉൾപ്പെടുത്തിയത് പലർക്കും ഇഷ്ടപ്പെട്ടില്ല എന്ന് തന്നെ മനസിലാക്കാം. ഫാസ്റ്റ് ബൗളിംഗ് ഓൾറൗണ്ടറുടെ റോളിൽ അദ്ദേഹം ഹാർദിക് പാണ്ഡ്യയെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എന്നിരുന്നാലും, 1983 ലെ ലോകകപ്പ് ജേതാവ് ക്രിസ് ശ്രീകാന്ത്, മുംബൈ ക്രിക്കറ്ററെ തിരഞ്ഞെടുത്തതിന് ബിസിസിഐ സെലക്ടർമാരെ വിമർശിച്ചു, അദ്ദേഹം തന്റെ ഓവറുകളുടെ മുഴുവൻ ക്വാട്ടയും എറിയുകയോ ബാറ്റ് ഉപയോഗിച്ച് മതിയായ റൺസ് നേടുകയോ ചെയ്യുന്നില്ലെന്ന് ചൂണ്ടിക്കാട്ടി. പകരം, ഒരു സ്പെഷ്യലിസ്റ്റ് ബൗളറുമായി ഇന്ത്യ പോകേണ്ടതായിരുന്നുവെന്ന് 63-കാരന് തോന്നി.

“എട്ടാം നമ്പറിൽ നമുക്ക് ഒരു ബാറ്റർ വേണം? ശാർദുൽ താക്കൂർ അവിടെ 10 റൺസ് മാത്രമാണ് സ്‌കോർ ചെയ്യുന്നത്, പത്ത് ഓവർ പോലും പന്തെറിയില്ല. നേപ്പാളിനെതിരായ മത്സരത്തിൽ അവൻ എത്ര ഓവർ എറിഞ്ഞു? 4 മാത്രം. നോക്കൂ, വെസ്റ്റ് ഇൻഡീസിനോ സിംബാബ്‌വെയ്‌ക്കോ എതിരെയുള്ള പ്രകടനങ്ങൾ കാണരുത്, അതിലെ പ്രകടനം മോശം ആണെന്ന് അല്ല അത് ഉയർത്തി കാണിക്കരുത്. പകരം സമ്മർദ്ദം ചെലുത്തുക ഓസ്‌ട്രേലിയ അല്ലെങ്കിൽ ന്യൂസിലാൻഡ് പോലുള്ള ടീമുകൾക്കെതിരായ പമത്സരങ്ങളിലെ മുൻ കാല പ്രകടനം നോക്കുക. താക്കൂർ ഇന്ത്യക്ക് നല്ല ഓപ്ഷനായി തോന്നുന്നില്ല” മുൻ ബിസിസിഐ ചീഫ് സെലക്ടർ സ്റ്റാർ സ്‌പോർട്‌സിൽ പറഞ്ഞു.

2011-ൽ ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലെ റിസർവ് കളിക്കാരെ തന്റെ അഭിപ്രായത്തെ ന്യായീകരിക്കാൻ ശ്രീകാന്ത് ഉദാഹരണമായി പറഞ്ഞു.

“2011 ലോകകപ്പ് ടീമിനെ നോക്കൂ. ആരായിരുന്നു കരുതൽ എന്ന് ഞാൻ പറയട്ടെ? രണ്ട് സ്പിന്നർമാർ ഉണ്ടായിരുന്നു – ആർ അശ്വിനും പിയൂഷ് ചൗളയും ഒരു മീഡിയം പേസർ മുനാഫ് പട്ടേലും യൂസഫ് പത്താനിൽ ഒരു ബാറ്ററും ഉണ്ടായിരുന്നു,” ശ്രീകാന്ത് പറഞ്ഞു.

Read more

2023-ൽ ഒമ്പത് ഏകദിന മത്സരങ്ങളിൽ നിന്ന് 15 വിക്കറ്റ് ശാർദുൽ നേടിയിട്ടുണ്ട്. എന്നിരുന്നാലും ബാറ്റിങിൽ നിരാശപ്പെടുത്തി. അഞ്ച് ഇന്നിംഗ്‌സുകളിൽ നിന്ന് 9.60 ശരാശരിയിലും 97.95 സ്‌ട്രൈക്ക് റേറ്റിലും 48 റൺസ് മാത്രമാണ് ഷാർദുൽ നേടിയത്.