അഫ്ഗാന്-അയര്‍ലന്‍ഡ് മത്സരം മൂന്ന് ദിവസം പിന്നിട്ടപ്പോഴേക്കും ജയം പ്രഖ്യാപിച്ച് മലയാള മനോരമ ദിനപത്രം. അഫ്ഗാന് ജയിക്കാന്‍ നാലാം ദിവസം 118 റണ്‍സ് കൂടെ വേണം എന്നിരിക്കെയാണ് തിങ്കളാഴ്ച്ചയിറങ്ങിയ മനോരമ പത്രം അഫ്ഗാന് വിജയിച്ചതായി പ്രഖ്യാപിച്ച് വാര്‍ത്ത നല്‍കിയത്. ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിട്ടുണ്ട്.
അതെസമയം നാലാം ദിവസം അയര്‍ലന്‍ഡിനെതിരെ അഫ്ഗാന് ജയത്തിലേക്ക് നീങ്ങുകയാണ്. സ്പിന്നര്‍ റാഷിദ് ഖാന്റെ മികവിലാണ് അഫ്ഗാനിസ്ഥാന് ആദ്യ വിജയത്തിലേക്ക് അടുക്കുന്നത്. റാഷിദ് മത്സരത്തില്‍ ഏഴ് വിക്കറ്റുകള്‍ സ്വന്തമാക്കിയിരുന്നു. ജയിക്കുകയാണെങ്കില്‍ അഫ്ഗാന്റെ ആദ്യ ടെസ്റ്റ് വിജയമാണിത്.
Read more
രണ്ട് വര്‍ഷം മുമ്പാണ് അഫ്ഗാനിസ്ഥാനും അയര്‍ലന്‍ഡിനും ടെസ്റ്റ് പദവി ലഭിച്ചത്. അഫ്ഗാന് ആദ്യ മത്സരം ഇന്ത്യയോട് ഏറ്റുമുട്ടിയെങ്കിലും വന്‍ തോല്‍വി വഴങ്ങിയിരുന്നു.