ഇന്ത്യൻ ക്രിക്കറ്റ് കണ്ട ഏറ്റവും നിർഭാഗ്യനായ താരം നമ്മുടെ സഞ്ജു തന്നെ, അയാളോട് കാണിച്ച ചതികളിടെ ലിസ്റ്റ്; ഇതിൽ കൂടുതൽ ആ താരം എന്ത് തെളിയിക്കണം

” അവസരങ്ങൾ മുതലാക്കാത്തതാണ് സഞ്ജു സാംസണ് ടീമിൽ ഇടം കിട്ടാത്തതിനു കാരണം ” സഞ്ജുവിന് എപ്പോൾ എങ്കിലും ടീമിൽ അവസരം കിട്ടാതെ ഇരിക്കുമ്പോൾ ക്രിക്കറ്റ് പ്രേമികളിൽ ഒരു വിഭാഗം ആളുകൾ എങ്കിലും പറയുന്ന അഭിപ്രായമാണ്. ശരിക്കും ഇത്തരം അഭിപ്രായത്തിന് പ്രസക്തിയുണ്ട്.

വരാനിരിക്കുന്ന ശ്രീലങ്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ഏകദിന ടീമിൽ നിന്ന് സഞ്ജു സാംസണെ ഒഴിവാക്കാനുള്ള ദേശീയ സെലക്ടർമാരുടെ തീരുമാനത്തിൽ ക്രിക്കറ്റ് ആരാധകർ എല്ലാം തന്നെ നിരാശരാണ്. അത്ര മോശം പ്രകടനമാണോ സഞ്ജു ഈ കാലഘട്ടത്തിൽ നടത്തിയത്. കണക്കുകൾ നോക്കാം.

2021 ജൂലൈ 23 ആദ്യ ഏകദിനത്തിൽ 46 പന്തിൽ നിന്ന് 46 റൺസ്, ഫലം ഏകദിന ടീമിൽ നിന്ന് ഡ്രോപ് ചെയ്യപ്പെടുന്നു. അടുത്ത അവസരം കിട്ടുന്നത് 2022 ജൂലൈ 22 ന്. ഏകദേശം ഒരു വർഷം കഴിഞ്ഞ് ആണ് ഇത് കിട്ടുന്നത്. 2022 ജൂലൈ 22 മുതൽ 2022 നവംബർ വരെ ആകെ മാച്ചുകൾ 9 മാച്ചുകൾ കളിച്ച അദ്ദേഹം 284 റൺസ് നേടിയപ്പോൾ അതിൽ വെസ്റ്റിൻഡീസിനെതിരെ അർധസെഞ്ചുറി, സിംബാബ്വേയ്ക്കെതിരെ ഒരു മത്സരരത്തിൽ പ്ലയർ ഓഫ് ദി മാച്ച്, സൗത്ത് ആഫ്രിക്കയ്ക്കെതിരെ മൂന്ന് മൽസര പരമ്പരയിൽ പുറത്താവാതെ അന്ന് വരെയുള്ളതിൽ ഉയർന്ന സ്കോർ 86 നോട്ട് ഔട്ട്. ന്യൂസിലാൻഡിനെതിരെ ന്യൂസിലാൻഡിൽ വച്ച് 36 റൺ നേടാനും സാധിച്ചു. ഫലമോ ഏകദിന ടീമിൽ നിന്ന് ഡ്രോപ് ചെയ്യപ്പെടുന്നു.

അടുത്ത അവസരം കിട്ടുന്നത് അതെ വര്ഷം ജൂലൈ 29 നാണ്. രണ്ടേ രണ്ട് മാച്ചുകളിൽ അവസരം. ഒന്നിൽ അർദ്ധ സെഞ്ച്വറി നേടാനും സാധിച്ചു, ഫലമോ പിന്നെയും ഏകദിന ടീമിൽ നിന്ന് ഡ്രോപ് ചെയ്യപ്പെടുന്നു. അടുത്ത അവസരം കിട്ടുന്നത് 2023 ഡിസംബർ 17 നായിരുന്നു അവിടെ സൗത്ത് ആഫ്രിക്കയിൽ വച്ച് അവർക്കെതിരെ സെഞ്ചുറി നേടാനും താരത്തിനായി.

അതായത് സൗത്ത് ആഫ്രിക്കയിൽ വച്ച് ഏകദിന സെഞ്ചുറി നേടിയ ഏഴേ ഏഴ് ഇന്ത്യക്കാരിൽ ഒരാൾ – ആ ലിസ്റ്റിൽ ചില പേരുകൾ സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വിരാട് കോഹ്ലി, രോഹിത് ശർമ എന്നിങ്ങനെ ആണ്. എന്നിട്ടും ഏകദിന ടീമിൽ സ്ഥാനമില്ല.

ചുരുക്കി പറഞ്ഞാൽ സ്ഥിരത ഇല്ലെന്ന് കളിയാക്കിയ സഞ്ജു സാംസൺ 16 ഇന്നിങ്സിൽ നിന്നും 14 ഇന്നിങ്ങ്സുകൾ കളത്തിൽ ഇറങ്ങുകയും അതിൽ 3 അർധസെഞ്ചുറി നേടുകയും 1 സെഞ്ചുറി നേട്ടം സ്വന്തമാക്കുകയും ചെയ്‌തു. ആവറേജ് 56.7, ഇത്രയൊക്കെ ചെയ്തിട്ടും സ്ഥാനമില്ല എന്ന് പറയുമ്പോൾ അതിൽ ഉള്ള അജണ്ടകൾ വ്യക്തമാണ്.