'ലോകത്തില്‍ ഏറ്റവും വെറുക്കുന്നത് എന്നെയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ അവന്‍ എന്നെ അടിച്ചു പറത്തി'; ഇന്ത്യന്‍ ബോളറെ കുറിച്ച് അക്തര്‍

തന്നെ ഏറെ പ്രയാസപ്പെടുത്തിയ ബാറ്ററെ കുറിച്ച് വെളിപ്പെടുത്തി പാക് പേസ് ഇതിഹാസം ഷുഐബ് അക്തര്‍. അത് ഇന്ത്യയുടെ മുന്‍ ബോളര്‍ ലക്ഷ്മിപതി ബാലാജി എന്നതാണ് ശ്രദ്ധേയമായ കാര്യം. നേര്‍ക്കുനേര്‍ എത്തിയപ്പോഴെല്ലാം ബാലാജി തനിക്ക് മറക്കാനാവാത്ത അനുഭവം സമ്മാനിച്ചിട്ടുണ്ടെന്ന് അക്തര്‍ പറഞ്ഞു.

എന്റെ ഏറ്റവും വലിയ എതിരാളി ലക്ഷ്മിപതി ബാലാജിയാണ്. ലോകത്തില്‍ ഏറ്റവും വെറുക്കുന്നത് എന്നെയാണെന്ന് തോന്നിപ്പിക്കുന്ന തരത്തില്‍ മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും അവന്‍ എന്നെ പറത്തി. ഒരിക്കല്‍ പോലും അവനെ പുറത്താക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല- തന്റെ യുട്യൂബ് ചാനലില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു

പാകിസ്ഥാനെതിരേ കളിച്ചപ്പോഴെല്ലാം മികച്ച പ്രകടനമാണ് ബാലാജി കാഴ്ചവെച്ചിട്ടുള്ളത്. 2002ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കെത്തിയ ബാലാജി 2012ലാണ് അവസാനം ഇന്ത്യന്‍ ജേഴ്സിയില്‍ കളിച്ചത്.

Read more

തമിഴ്നാടുകാരനായ ബാലാജിക്ക് വലിയ കരിയര്‍ പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും ദൗര്‍ഭാഗ്യവശാല്‍ പരിക്ക് വില്ലനായെത്തി. ഇതോടെ പ്രതീക്ഷിച്ച ഉയരത്തിലേക്കെത്താനാവാതെ ബാലാജിക്ക് കരിയര്‍ അവസാനിപ്പിക്കേണ്ടിവന്നു.