'കുറച്ച് ബഹുമാനമൊക്കെ വേണ്ടേടെ...'; ചാമ്പ്യന്‍സ് ട്രോഫിയ്ക്ക് നാല് മാസം മാത്രം ശേഷിക്കെ പാകിസ്ഥാന് ഇരുട്ടടി

ഗാരി കിര്‍സ്റ്റണ്‍ പാകിസ്ഥാന്റെ വൈറ്റ് ബോള്‍ കോച്ച് സ്ഥാനം രാജിവയ്ക്കാന്‍ സാധ്യത. പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെങ്കിലും ഏകദിന, ടി20 മത്സരങ്ങള്‍ക്കായി അദ്ദേഹം ഓസ്ട്രേലിയയിലേക്ക് പോകില്ല.

ക്രിക്ക്ബസ് പറയുന്നതനുസരിച്ച്, കിര്‍സ്റ്റനും കളിക്കാരും തമ്മില്‍ നിരവധി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നു. ഡേവിഡ് റീഡിനെ ഹൈ-പെര്‍ഫോമന്‍സ് കോച്ചായി നിയമിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന പിസിബി നിരസിച്ചതിനെത്തുടര്‍ന്ന് അദ്ദേഹം സന്തുഷ്ടനായിരുന്നില്ല. ഉദ്യോഗസ്ഥര്‍ മറ്റ് രണ്ട് ഓപ്ഷനുകള്‍ മുന്നോട്ടുവെച്ചെങ്കിലും അദ്ദേഹം നിരസിച്ചു.

പാകിസ്ഥാന്‍ വൈറ്റ് ബോള്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പോകുന്ന ഓസ്ട്രേലിയയിലേക്കും സിംബാബ്വെയിലേക്കും കിര്‍സ്റ്റണ്‍ പോകില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025-ല്‍ നാല് മാസം മാത്രം ശേഷിക്കുന്നതിനാല്‍ പിസിബിക്ക് ഉടന്‍ തന്നെ പുതിയ പരിശീലകനെ പ്രഖ്യാപിക്കേണ്ടി വരും.

ടെസ്റ്റ് പരിശീലകനായ ജേസണ്‍ ഗില്ലസ്പിയാണ് മുന്‍നിരയിലുള്ളത്. വിസമ്മതിച്ചാല്‍ ആഖിബ് ജാവേദാണ് മറ്റൊരു സ്ഥാനാര്‍ഥി. നിലവില്‍ ദേശീയ സെലക്ടറായി ജോലി ചെയ്യുന്ന അദ്ദേഹം ഇംഗ്ലണ്ടിനെതിരായ പാക്കിസ്ഥാന്റെ 2-1 ടെസ്റ്റ് പരമ്പര വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ