ഇന്ത്യൻ ടീമിലെ പാകിസ്ഥാൻ മോഡൽ താരം; കെ എൽ രാഹുലിന് പുറത്തേക്കുള്ള വാതിൽ തുറന്ന് ആരാധകർ

കാലങ്ങൾ ഏറെയായി മോശമായ ബാറ്റിംഗ് പ്രകടനം കൊണ്ട് എന്നും ആരാധകരുടെയും, മുൻ താരങ്ങളുടെയും വിമർശനങ്ങൾക്ക് ഇരയാകേണ്ടി വരുന്ന കളിക്കാരനാണ് കെ എൽ രാഹുൽ. ഇപ്പോൾ നടക്കുന്ന ഇന്ത്യ, ന്യുസിലാൻഡ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇന്ത്യ 46 ഓൾ ഔട്ട് ആയി. ഇന്ത്യൻ പിച്ചിലെ ഏറ്റവും കുറഞ്ഞ സ്കോർ നേടുന്ന താരം എന്ന റെക്കോഡ് ആണ് ഇന്ത്യ ഇന്ന് സ്വന്തമാക്കിയത്.

ടീമിലെ പ്രധാനപ്പെട്ട 5 ബാറ്റ്സ്മാൻമാർ ഇന്ന് പൂജ്യത്തിന് പുറത്തായി. ഇന്നത്തെ മത്സരം കെ എൽ രാഹുലിന് നിർണായകമായിരുന്നു. എന്നാൽ അതിലും താരം നിർശയാണ് ആരാധകർക്ക് സമ്മാനിച്ചത്. ആറ്‌ പന്തുകളിൽ പൂജ്യം റൺസ് നേടി മോശമായ ബാറ്റിംഗ് പ്രകടനമാണ് നടത്തിയത്. വിരാട് കോഹ്ലി, കെ എൽ രാഹുൽ, സർഫ്രാസ് ഖാൻ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ എന്നിവരാണ് പൂജ്യം റൺസിന്‌ പുറത്തായത്.

മോശമായ ബാറ്റിംഗ് പ്രകടനം മാത്രമല്ല ഫീൽഡിങ്ങിലും വൻഫ്ലോപ്പായി മാറിയിരിക്കുകയാണ് ഇപ്പോൾ കെ എൽ രാഹുൽ. മുഹമ്മദ് സിറാജ് എറിഞ്ഞ പന്തിൽ ന്യുസിലൻഡ് താരമായ ടോം ലാതത്തിന്റെ എഡ്ജ് കെ എൽ രാഹുൽ പിടിക്കാതെ വിട്ട് കളയുകയും അത് ഫോർ ആവുകയും ചെയ്തു. ഇത് കണ്ട രോഹിത്ത് രാഹുലിനോട് ദേഷ്യം പ്രകടിപ്പിക്കുകയും ചെയ്തു.

അടുത്ത മത്സരത്തിൽ കെ എൽ രാഹുലിനെ ടീമിൽ ഉൾപ്പെടുത്താനുള്ള സാധ്യത വളരെ കുറവായിരിക്കും. യുവ താരം ശുഭമന് ഗില്ലിനെ ഉൾപ്പെടുത്താനാണ് സാധ്യത എന്നാണ് ക്രിക്കറ്റ് വൃത്തങ്ങളുടെ വിലയിരുത്തൽ.