രോഹിത് പറഞ്ഞ വാക്കുകള്‍ ഇപ്പോഴും മനസിലുണ്ട്; തുറഞ്ഞു പറഞ്ഞ് പഞ്ചാബ് താരം

മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്‍കിയ ഉപദേശമാണ് തന്റെ കരിയറില്‍ വഴിത്തിരിവായതെന്ന് പഞ്ചാബ് കിംഗ്സിന്റെ യുവതാരം ജിതേഷ് ശര്‍മ. വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞ ജിതേഷ് നേരത്തെ മുബൈ ഇന്ത്യന്‍സിന്റെയും താരമായിരുന്നു.

‘രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത് കാണുവാന്‍ എനിക്ക് ഇഷ്മാണ്. ഗ്രൗണ്ടിലിറങ്ങുന്നതിനു മുമ്പ് രോഹിത് ബാറ്റ് ചെയ്യുന്നതിന്റെ ഹൈലൈറ്റ്സുകള്‍ ഞാന്‍ കാണാറുണ്ട്. കൂടാതെ നേരത്തേ മുംബൈയ്ക്കൊപ്പമുണ്ടായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ ഉപദേശം എന്നെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.’

‘ബാറ്റ് ചെയ്യുമ്പോള്‍ ബോളിന്റെ വേഗത നന്നായി ഉപയോഗിക്കണമെന്നായിരുന്നു രോഹിത് നല്‍കിയ ഉപദേശം. ഇന്നും ഈ ഉപദേശം ഞാന്‍ ഓര്‍മിക്കുന്നുണ്ട്’ ജിതേഷ് ശര്‍മ പറഞ്ഞു.

2017ല്‍ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് സംഘത്തില്‍ ജിതേഷ് ശര്‍യും ഉള്‍പ്പെട്ടിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല.

ഈ സീസണില്‍ രണ്ട് മത്സരങ്ങളിലാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 39.50 ശരാശരിയില്‍ 79 റണ്‍സാണ് താരം നേടിയത്. ഏഴു സിക്സറുകളും മൂന്നു ബൗണ്ടറികളും ഇതിലുള്‍പ്പെടുന്നു. 183.72 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റ് ജിതേഷിനുണ്ട്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം