മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ നല്കിയ ഉപദേശമാണ് തന്റെ കരിയറില്‍ വഴിത്തിരിവായതെന്ന് പഞ്ചാബ് കിംഗ്സിന്റെ യുവതാരം ജിതേഷ് ശര്‍മ. വെടിക്കെട്ട് ഇന്നിംഗ്സുകളിലൂടെ ഇതിനകം ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞ ജിതേഷ് നേരത്തെ മുബൈ ഇന്ത്യന്‍സിന്റെയും താരമായിരുന്നു.
‘രോഹിത് ശര്‍മ ബാറ്റ് ചെയ്യുന്നത് കാണുവാന്‍ എനിക്ക് ഇഷ്മാണ്. ഗ്രൗണ്ടിലിറങ്ങുന്നതിനു മുമ്പ് രോഹിത് ബാറ്റ് ചെയ്യുന്നതിന്റെ ഹൈലൈറ്റ്സുകള്‍ ഞാന്‍ കാണാറുണ്ട്. കൂടാതെ നേരത്തേ മുംബൈയ്ക്കൊപ്പമുണ്ടായിരുന്നപ്പോള് അദ്ദേഹത്തിന്റെ ഉപദേശം എന്നെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്.’
‘ബാറ്റ് ചെയ്യുമ്പോള്‍ ബോളിന്റെ വേഗത നന്നായി ഉപയോഗിക്കണമെന്നായിരുന്നു രോഹിത് നല്കിയ ഉപദേശം. ഇന്നും ഈ ഉപദേശം ഞാന്‍ ഓര്‍മിക്കുന്നുണ്ട്’ ജിതേഷ് ശര്‍മ പറഞ്ഞു.
2017ല്‍ ഐപിഎല്‍ കിരീടം ചൂടിയ മുംബൈ ഇന്ത്യന്‍സ് സംഘത്തില്‍ ജിതേഷ് ശര്‍യും ഉള്‍പ്പെട്ടിരുന്നു. പക്ഷെ ഒരു മല്‍സരത്തില്‍പ്പോലും താരത്തിനു കളിക്കാന്‍ അവസരം ലഭിച്ചില്ല.
Read more
ഈ സീസണില്‍ രണ്ട് മത്സരങ്ങളിലാണ് താരത്തിന് കളിക്കാന്‍ അവസരം ലഭിച്ചത്. ഇവയില്‍ നിന്നും 39.50 ശരാശരിയില്‍ 79 റണ്‍സാണ് താരം നേടിയത്. ഏഴു സിക്സറുകളും മൂന്നു ബൗണ്ടറികളും ഇതിലുള്‍പ്പെടുന്നു. 183.72 എന്ന തകര്‍പ്പന്‍ സ്ട്രൈക്ക് റേറ്റ് ജിതേഷിനുണ്ട്.