ക്യാപ്റ്റന്‍ സ്ഥാനത്ത് ബാബര്‍ എത്രനാള്‍ ഉണ്ടാകും; നിര്‍ണായ തീരുമാനമറിയിച്ച് പി.സി.ബി മേധാവി

നായകസ്ഥാനം ഉപേക്ഷിക്കാന്‍ സ്വയം തീരുമാനിക്കുന്നതു വരെ ബാബര്‍ അസമിന് ദേശീയ ടീമിന്റെ ക്യാപ്റ്റനായി തുടരാനാകുമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പിസിബി) മേധാവി നജാം സേഥി പറഞ്ഞു. സര്‍ഫറാസ് അഹമ്മദിന് പിന്നാലെയാണ് 28 കാരനായ പാകിസ്ഥാന്‍ മൂന്ന് ഫോര്‍മാറ്റുകളിലും ക്യാപ്റ്റനാണ്.

മാര്‍ച്ച് 25 ന് ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന അഫ്ഗാനിസ്ഥാനെതിരായ വരാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരയില്‍ ബാബര്‍ ഭാഗമല്ല. അതിനാല്‍ സ്റ്റാന്‍ഡ്-ഇന്‍ ക്യാപ്റ്റനായി ഷദാബ് ഖാനെ തിരഞ്ഞെടുത്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ബാബറിന്റെ ക്യാപ്റ്റന്‍സിക്ക് ഭീഷണിയുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളിയാണ് സേഥിയുടെ പ്രസ്താവന.

ബാബറിന്റെ ക്യാപ്റ്റന്‍സിക്ക് യാതൊരു ഭീഷണിയുമില്ല. ഏതെങ്കിലും ഒരു ഫോര്‍മാറ്റിന്റെയോ മൂന്ന് ഫോര്‍മാറ്റിന്റെയും ക്യാപ്റ്റന്‍സി വിടണോ അതോ എല്ലാ ടീമുകളിലും ക്യാപ്റ്റനായി തുടരണോ എന്ന് അദ്ദേഹം തന്നെ തീരുമാനിക്കുന്നത് വരെ ബാബര്‍ നമ്മുടെ ദേശീയ ടീമിന്റെ ക്യാപ്റ്റനായി തുടരും. ഇത് പൂര്‍ണ്ണമായും അദ്ദേഹത്തിന്റെ തീരുമാനത്തിന്‍ കീഴിലായിരിക്കും- സേഥി പറഞ്ഞു.

2022ലെ മികച്ച ഏകദിന ക്രിക്കറ്ററായും ഏകദിന നായകനുമായി ഐസിസി തിരഞ്ഞെടുത്തത് ബാബര്‍ അസമിനെയായിരുന്നു. 2022ല്‍ താരം കളിച്ച ഒമ്പത് ഏകദിനങ്ങളില്‍ എട്ടിലും 50ലേറെ റണ്‍സ് നേടി. 84.87 ശരാശരിയോടെ ആകെ 679 റണ്‍സാണ് ഈ 28കാരന്‍ അടിച്ചുകൂട്ടിയത്.