മൂന്നാം ടെസ്റ്റും 'ത്രി'ജി ആകുമോ; ഇന്‍ഡോറിലെ പിച്ചിന്റെ ചിത്രം വൈറലാകുന്നു

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ മൂന്നാം മത്സരം നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങളും ആധിപത്യ പ്രകടനത്തോടെ വിജയിച്ച് നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്. ഇപ്പോഴിതാ ഇന്‍ഡോറിലെ പിച്ച് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.

കഴിഞ്ഞ റെഡ്-ബോള്‍ മത്സരങ്ങളില്‍ ഇന്‍ഡോര്‍ പിച്ച് സമതുലിതമായ പ്രതലം നല്‍കിയിട്ടുണ്ട്. പുറത്തുവന്ന ചിത്രത്തില്‍ കാണുന്നതനുസരിച്ച് മധ്യഭാഗത്ത് ചെറിയ അളവില്‍ പുല്ലുണ്ട്. വിള്ളലുകള്‍ കാണുന്നില്ല. പുല്ലിന്റെ ആവരണം നിലനില്‍ക്കുകയാണെങ്കില്‍ ബാറ്റര്‍മാര്‍ക്കത് ഗുണകരമായേക്കും. സ്പിന്നര്‍മാര്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയതിനാല്‍ ഈ പരമ്പരയില്‍ വലിയ സ്‌കോറുകള്‍ പിറന്നിട്ടില്ല.

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയം ഇതിന് മുമ്പ് രണ്ട് ടെസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അവ രണ്ടിലും ഇന്ത്യ വിജയിച്ചു. ഈ വേദിയിലെ അവസാന ടെസ്റ്റ് മത്സരം 2019 ഡിസംബറില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിരുന്നു. അവസാന അന്താരാഷ്ട്ര മത്സരം അടുത്തിടെ സമാപിച്ച പരിമിത ഓവര്‍ പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ മത്സരമാണ്.

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ചരിത്രത്തില്‍ പിച്ച് സാഹചര്യങ്ങള്‍ എപ്പോഴും ഒരു പ്രധാന ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ നടക്കുന്ന പരമ്പരയും അതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല. ബോളര്‍മാര്‍, പ്രത്യേകിച്ച് സ്പിന്നര്‍മാര്‍, നാഗ്പൂരിലെയും ഡല്‍ഹിയിലെയും ടെസ്റ്റുകളില്‍ ശ്രദ്ധേയമായ സ്‌പെല്ലുകള്‍ പുറത്തെടുത്തു. ഇത് ഇന്‍ഡോറിലും തുടരുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.

Latest Stories

'റഹ്‌മാൻ കഷ്‌ടപ്പെട്ട് ഉണ്ടാക്കിയതാണ് പൊന്ന് സഹോദരി... അത് കുളമാക്കി'; ലക്ഷ്മി ജയനെ വിമർശിച്ച് സോഷ്യൽ മീഡിയ

തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാൽ ഇതാണ്, കിംഗ് കോഹ്‌ലി മാജിക്കിന് കൈയടിച്ച് ക്രിക്കറ്റ് ലോകം; ഇന്നത്തെ ഇന്നിംഗ്സ് നൽകുന്നത് വമ്പൻ സൂചന

'തിരിച്ച് വരവിന്റെ സൂചന കാണിച്ച് ഇന്ത്യ'; നാളെ എല്ലാം അവന്റെ കൈയിൽ

അമിതവേഗം; ട്വന്റി ഫോറിന്റെ കാറിടിച്ച് രണ്ട് വിദ്യാർഥികൾ മരിച്ചു

ആ ഇന്ത്യൻ താരത്തിന്റെ നായക മികവ് രോഹിത് മാതൃകയാക്കണം, ഇന്ന് കാണിച്ചത് മണ്ടത്തരം: സഞ്ജയ് മഞ്ജരേക്കർ

"ആ ഇതിഹാസവുമായി മെസിയെ താരതമ്യം ചെയ്തോളൂ, പക്ഷെ ഒരു മര്യാദ വേണം"; തുറന്നടിച്ച് സെസ്ക്ക് ഫാബ്രിഗസ്

'നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ'; കമന്റിന് കിടിലൻ മറുപടി നൽകി സ്വാസിക

ചെന്നൈ വെള്ളപ്പൊക്കത്തിലും കൈയടി മലയാളികള്‍ക്ക്; അവശ്യ സാധനങ്ങള്‍ വിറ്റത് പത്തിരട്ടി വിലയ്ക്ക്; കരിഞ്ചന്തയില്‍ കരകാണാതെ ജനം

പക്ഷികൾ 'ആത്മഹത്യ' ചെയ്യുന്ന ഇന്ത്യയിലെ നിഗൂഢമായ ഗ്രാമം 'ജതിംഗ'

ധീരത കാട്ടി ബുംറ, പക്ഷേ കിട്ടിയത് എട്ടിന്റെ പണി; വീഡിയോ വൈറൽ