ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ മൂന്നാം മത്സരം നാളെ ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയത്തില്‍ ആരംഭിക്കും. ആദ്യ രണ്ട് മത്സരങ്ങളും ആധിപത്യ പ്രകടനത്തോടെ വിജയിച്ച് നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0 ന് മുന്നിലാണ്. ഇപ്പോഴിതാ ഇന്‍ഡോറിലെ പിച്ച് ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
കഴിഞ്ഞ റെഡ്-ബോള്‍ മത്സരങ്ങളില്‍ ഇന്‍ഡോര്‍ പിച്ച് സമതുലിതമായ പ്രതലം നല്‍കിയിട്ടുണ്ട്. പുറത്തുവന്ന ചിത്രത്തില്‍ കാണുന്നതനുസരിച്ച് മധ്യഭാഗത്ത് ചെറിയ അളവില്‍ പുല്ലുണ്ട്. വിള്ളലുകള്‍ കാണുന്നില്ല. പുല്ലിന്റെ ആവരണം നിലനില്‍ക്കുകയാണെങ്കില്‍ ബാറ്റര്മാര്ക്കത് ഗുണകരമായേക്കും. സ്പിന്നര്‍മാര്‍ പൂര്‍ണമായി ആധിപത്യം പുലര്‍ത്തിയതിനാല്‍ ഈ പരമ്പരയില്‍ വലിയ സ്കോറുകള്‍ പിറന്നിട്ടില്ല.
Pitch for 3rd Test between India vs Australia. pic.twitter.com/I91HxQ7s8b
— Johns. (@CricCrazyJohns) February 27, 2023
ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്റ്റേഡിയം ഇതിന് മുമ്പ് രണ്ട് ടെസ്റ്റുകള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്. അവ രണ്ടിലും ഇന്ത്യ വിജയിച്ചു. ഈ വേദിയിലെ അവസാന ടെസ്റ്റ് മത്സരം 2019 ഡിസംബറില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലായിരുന്നു. അവസാന അന്താരാഷ്ട്ര മത്സരം അടുത്തിടെ സമാപിച്ച പരിമിത ഓവര്‍ പരമ്പരയിലെ ന്യൂസിലന്‍ഡിനെതിരായ മത്സരമാണ്.
Read more
ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ചരിത്രത്തില്‍ പിച്ച് സാഹചര്യങ്ങള്‍ എപ്പോഴും ഒരു പ്രധാന ചര്‍ച്ചാ വിഷയമാണ്. ഇപ്പോള്‍ നടക്കുന്ന പരമ്പരയും അതില്‍നിന്നും ഒട്ടും വ്യത്യസ്തമല്ല. ബോളര്‍മാര്‍, പ്രത്യേകിച്ച് സ്പിന്നര്‍മാര്‍, നാഗ്പൂരിലെയും ഡല്‍ഹിയിലെയും ടെസ്റ്റുകളില്‍ ശ്രദ്ധേയമായ സ്പെല്ലുകള്‍ പുറത്തെടുത്തു. ഇത് ഇന്‍ഡോറിലും തുടരുമോ എന്നാണ് എല്ലാവരും കാത്തിരിക്കുന്നത്.