ഐ.പി.എല്ലില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സാദ്ധ്യത ; സ്‌റ്റേഡിയം കപ്പാറസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാലേലം തുടങ്ങാനിരിക്കെ ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത. ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യത. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാഹചര്യമൊരുങ്ങുന്നത്.

കോവിഡ് കാരണം മത്സരം ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുമോ എന്ന ആശങ്ക നില നില്‍ക്കുമ്പോഴാണ് സാഹചര്യം അനുകൂലമായ രീതിയില്‍ ആയാല്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്.

സ്‌റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നത്. കോവിഡ് മാറുന്ന സ്ഥിതിയുണ്ടായാല്‍ കൂടുതല്‍ കാണികളെയും പ്രവേശിപ്പിക്കും. കോവിഡ് കാരണം ഐ.പി.എല്‍ തന്നെ മാറ്റുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് കാണികളെ പ്രവേശിപ്പിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഐ.പി.എല്‍ മെഗാ ലേലം രണ്ടാഴ്ചക്കുള്ളില്‍ ബംഗളൂരുവില്‍ നടക്കും. 1214 കളിക്കാരാണ് ഇക്കുറി ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ദിവസമായി ബംഗളൂരുവിലാണ് ലേലം നടക്കുക.

നിലവിലുള്ള ടീമുകള്‍ക്ക് പുറമെ ലക്നൗ, അഹമ്മദാബാദ് ടീമുകളാണ് പുതുതായി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ലോകേഷ് രാഹുലാണ് ലകനൗ ടീമിനെ നയിക്കുന്നത്. അഹമ്മദാബാദിനെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യയും നയിക്കും. പുതിയ രണ്ട് ടീമുകള്‍ കൂടിയെത്തുന്നതോടെ ഇക്കുറി ഐപിഎല്ലില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്.

Latest Stories

ഇത്തവണ കുഞ്ഞ് അയ്യപ്പന്‍മാര്‍ക്കും മാളികപ്പുറങ്ങള്‍ക്കും പ്രത്യേക പരിഗണന

ഹിസ്ബുള്ള വക്താവ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍; പ്രതികരിക്കാതെ ഇസ്രായേല്‍ സേന

സംഘര്‍ഷങ്ങള്‍ ഒഴിയുന്നില്ല; മണിപ്പൂരില്‍ ബിജെപി സര്‍ക്കാരിന് പിന്തുണ പിന്‍വലിച്ച് എന്‍പിപി

മുഖ്യമന്ത്രി പാണക്കാട് തങ്ങളെ അധിക്ഷേപിച്ചു; സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെസി വേണുഗോപാല്‍

പുഷ്പ ഫയര്‍ കാതു, വൈല്‍ഡ് ഫയര്‍; സോഷ്യല്‍ മീഡിയയില്‍ കാട്ടുതീയായി പടര്‍ന്ന് പുഷ്പ 2 ട്രെയിലര്‍

ചില്ലുമേടയും ബിജെപി തിരക്കഥയും, കൈലാഷ് ഗെഹ്ലോട്ട് ഇതെങ്ങോട്ട്?; വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

വീണ്ടും മോദി 'വാഷിംഗ് മെഷീനോ'?

ടാറ്റ സ്റ്റീൽ ചെസ് ടൂർണമെന്റിൽ ക്ലീൻ സ്വീപ്പ്; ബ്ലിറ്റ്‌സ് കിരീടവും സ്വന്തമാക്കി മാഗ്നസ് കാൾസൺ

മണിപ്പൂരില്‍ സംഘര്‍ഷം കനക്കുന്നു; തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് അമിത്ഷാ ഡല്‍ഹിയ്ക്ക് മടങ്ങി

ഉണരുമ്പോഴും ഉറങ്ങുമ്പോഴും സ്മാര്‍ട്ട് ഫോണ്‍; തലവേദനയും കണ്ണിന് ചുറ്റും വേദനയുമുണ്ടോ? 'കംപ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം', നിങ്ങളുടെ കാഴ്ച നഷ്ടമായേക്കാം