ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മെഗാലേലം തുടങ്ങാനിരിക്കെ ആരാധകര്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്ത. ഐപിഎല്ലില്‍ കാണികളെ പ്രവേശിപ്പിക്കാന്‍ സാധ്യത. സ്റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെ പ്രവേശിപ്പിക്കാനാണ് സാഹചര്യമൊരുങ്ങുന്നത്.
കോവിഡ് കാരണം മത്സരം ഇന്ത്യയ്ക്ക് പുറത്തേക്ക് പോകുമോ എന്ന ആശങ്ക നില നില്‍ക്കുമ്പോഴാണ് സാഹചര്യം അനുകൂലമായ രീതിയില്‍ ആയാല്‍ കാണികളെ പ്രവേശിപ്പിക്കുമെന്ന തീരുമാനം പുറത്തുവന്നിരിക്കുന്നത്.
സ്‌റ്റേഡിയം കപ്പാസിറ്റിയുടെ 25 ശതമാനം കാണികളെയാണ് പ്രവേശിപ്പിക്കുന്നത്. കോവിഡ് മാറുന്ന സ്ഥിതിയുണ്ടായാല്‍ കൂടുതല്‍ കാണികളെയും പ്രവേശിപ്പിക്കും. കോവിഡ് കാരണം ഐ.പി.എല്‍ തന്നെ മാറ്റുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് കാണികളെ പ്രവേശിപ്പിച്ചേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വരുന്നത്. ഐ.പി.എല്‍ മെഗാ ലേലം രണ്ടാഴ്ചക്കുള്ളില്‍ ബംഗളൂരുവില്‍ നടക്കും. 1214 കളിക്കാരാണ് ഇക്കുറി ലേലത്തിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. രണ്ട് ദിവസമായി ബംഗളൂരുവിലാണ് ലേലം നടക്കുക.
Read more
നിലവിലുള്ള ടീമുകള്‍ക്ക് പുറമെ ലക്നൗ, അഹമ്മദാബാദ് ടീമുകളാണ് പുതുതായി എത്തിയിരിക്കുന്നത്. ഇന്ത്യയുടെ ലോകേഷ് രാഹുലാണ് ലകനൗ ടീമിനെ നയിക്കുന്നത്. അഹമ്മദാബാദിനെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക്ക് പാണ്ഡ്യയും നയിക്കും. പുതിയ രണ്ട് ടീമുകള്‍ കൂടിയെത്തുന്നതോടെ ഇക്കുറി ഐപിഎല്ലില്‍ മത്സരിക്കുന്ന ടീമുകളുടെ എണ്ണം പത്തായി ഉയര്‍ന്നിട്ടുണ്ട്.