സഞ്ജു സാംസണിന് പ്രമോഷൻ; ബിസിസിഐ കൊടുത്തത് ഒരിക്കലും മറക്കാനാവാത്ത സമ്മാനം

ഇന്ത്യൻ ടീമിൽ ഏറ്റവും കൂടുതൽ തഴയലുകൾ നേരിട്ട താരമാണ് സഞ്ജു സാംസൺ. എന്നാൽ ഇനി അത് സംഭവിക്കില്ല. ഇപ്പോൾ നടന്ന ടി-20 പരമ്പരയിൽ ബംഗ്ലാദേശിനെതിരെ തകർപ്പൻ സെഞ്ച്വറി നേടിയതോടെ തന്റെ ടീമിലെ സാന്നിധ്യം സ്ഥിരപ്പെടുത്തിയിരിക്കുകയാണ് അദ്ദേഹം. അതിനെ കൂട്ടിയുറപ്പിക്കുന്ന സംഭവ വികാസങ്ങളാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോട്ടുകൾ സൂചിപ്പിക്കുന്നത്.

ഓസ്‌ട്രേലിയൻ പര്യടനത്തിനുള്ള ഇന്ത്യ എ ടീമിനെ പ്രഖ്യാപിച്ചപ്പോൾ അതിൽ സഞ്ജു സാംസണിന്റെ പേര് ഉൾപ്പെടുത്തിയില്ല. കാരണം ബിസിസിഐ ഇത്തവണ മുഴുവൻ യുവ താരങ്ങൾക്കാണ് അവസരം നൽകിയിരിക്കുന്നത്. യുവതാരം റുതുരാജ് ഗെയ്ക്വാദിനെയാണ് ക്യാപ്റ്റനായി നിയോഗിച്ചിരിക്കുന്നത്. ഈ വർഷം നടന്ന ദുലീപ് ട്രോഫിയിൽ ഇന്ത്യ സി ടീമിനെ നയിച്ചത് റുതുരാജ് ആയിരുന്ന്. ടീമിനെ ഫൈനൽ വരെ എത്തിച്ചത് അദ്ദേഹത്തിന്റെ മികച്ച ക്യാപ്റ്റൻസി മൂലമാണ്. അത് കൊണ്ടാണ് താരത്തിനെ ഇത്തവണ പുതിയ ചുമതല നൽകിയത്.

ഇന്ത്യ ഡി ടീമിന് വേണ്ടി സെഞ്ച്വറി അടക്കം 196 റൺസ് നേടിയ താരമാണ് സഞ്ജു സാംസൺ. എന്നിട്ടും ടീമിൽ എടുക്കാത്തതിൽ ആരാധകർക്ക് നിരാശയുണ്ടായിരുന്നു പക്ഷെ പിന്നീടാണ് ഔദ്യോഗീകമാല്ലാത്ത റിപ്പോട്ടുകൾ പുറത്ത് വന്നത്. സഞ്ജു ഇനി മുതൽ ഇന്ത്യൻ ടി-20 സീനിയർ ടീമിലെ പ്രധാന താരമായിരിക്കും. ടി-20 യിൽ ഓപ്പണിങ്ങിൽ ഗിൽ ഫോം ഔട്ട് ആയതോടെ യശസ്‌വി ജയ്‌സ്വാളിനോടൊപ്പം ആ സ്ഥാനത്തേക്ക് സഞ്ജുവിനായിരിക്കും അവസരം ലഭിക്കുക. ഇന്ത്യയുടെ അടുത്ത ലിമിറ്റഡ് ഓവർ പരമ്പര സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നവംബർ 8 ആം തിയതി മുതലാണ് ആരംഭിക്കുന്നത്.

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ഇന്ത്യ എ ടീം സ്‌ക്വാഡ്:

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), അഭിമന്യു ഈശ്വരന്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ദേവ്ദത്ത് പടിക്കല്‍, റിക്കി ഭൂയ്, ബാബ ഇന്ദ്രജിത്ത്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് പൊറെല്‍ (വിക്കറ്റ് കീപ്പര്‍), മുകേഷ് കുമാര്‍, ഖലീല്‍ അഹമ്മദ്, യഷ് ദയാല്‍, നവദീപ് സെയ്‌നി, മാനവ് സുതര്‍, തനുഷ് കോട്ടിയാന്‍.

Latest Stories

മനസമാധാനമാണ് ഏറ്റവും വലിയ സ്വത്തെന്ന് മഞ്ജു വാര്യർ; മൊഞ്ച് കൂടിവരുന്നുവെന്ന് ആരാധകർ

ഒരുങ്ങി ഇരുന്നോ കോഹ്‌ലി എന്റെ ബൗൺസറുകൾ നേരിടാൻ, വെല്ലുവിളിയുമായി മാർനസ് ലബുഷാഗ്നെ

'പിപി ദിവ്യയെ യാത്രയയപ്പ് യോഗത്തിലേക്ക് ക്ഷണിച്ചിട്ടില്ല, ഫോണിൽ വിളിച്ചിരുന്നു'; കലക്ടര്‍ അരുണ്‍ കെ വിജയന്‍

കോന്നി മെഡിക്കല്‍ കോളേജ് ബേസ് ആശുപത്രിയായി പ്രവര്‍ത്തിക്കും; പമ്പ ആശുപത്രിയില്‍ വിപുലമായ കണ്‍ട്രോള്‍ റൂം; ശബരിമല തീര്‍ത്ഥാടനത്തില്‍ ആരോഗ്യ സേവനങ്ങള്‍ ഉറപ്പാക്കാന്‍ സര്‍ക്കാര്‍

'പ്രേക്ഷകര്‍ സ്വീകരിക്കാന്‍ സാധ്യതയില്ലെന്നും ഞാന്‍ കരുതി, എന്റെ പ്രവചനം തെറ്റി'; മണിരത്‌നത്തിന്റെ സ്വപ്‌ന സിനിമയെ കുറിച്ച് സുഹാസിനി

മോഡേൺ ജീവിതവും സോഷ്യൽ മീഡിയ ഉപയോഗവും ഇഷ്ടമല്ല; വീട്ടിലെ നാല് സ്ത്രീകളെ കഴുത്തറുത്ത് കൊലപ്പെടുത്തി യുവാവ്

"ഇന്ത്യൻ ടീമിൽ ഞാൻ മത്സരിക്കുന്നത് ഒരാളുമായി മാത്രം"; തുറന്നു പറഞ്ഞ് സഞ്ജു സാംസൺ; സംഭവം ഇങ്ങനെ

ഇന്ത്യൻ ടീമിൽ ഏറ്റവും ഫിറ്റ് ആയിട്ടുള്ള താരങ്ങൾ അവർ, നിങ്ങൾ ഉദ്ദേശിക്കുന്നവർ ആ ലിസ്റ്റിൽ കാണില്ല: മുഹമ്മദ് ഷമി

കോക്കമംഗലം ചേന്നോത്ത് കക്കാട്ടുചിറയില്‍ കുട്ടിയമ്മ സിറിയക് അന്തരിച്ചു

കന്നിയങ്കത്തിനായി പ്രിയങ്ക ഇന്ന് വയനാട്ടിൽ; നാമനിർദ്ദേശ പത്രിക സമർപ്പണം ഖാർഗെയ്ക്കും സോണിയക്കും രാഹുലിനുമൊപ്പം