Ipl

പ്രഥമ ഐ.പി.എല്ലില്‍ മെഗാലേലത്തില്‍ പിടി ധോണിയ്ക്ക് ; പക്ഷേ ഞെട്ടിച്ചത് ചുളുവിലയ്ക്ക് വിറ്റുപോയ മറ്റൊരു താരം

ട്വന്റി 20 ലീഗില്‍ ഒരു മെഗാലേലം തുടങ്ങാനിരിക്കെ പ്രഥമ ട്വന്റി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്കായിരുന്നു പിടിയെന്നും എന്നാല്‍ ഐപിഎല്ലില്‍ തന്നെ വന്‍ ട്വിസ്റ്റായി മാറിയത് മറ്റൊരു താരത്തിന്റെ വില്‍പ്പനയായിരുന്നെന്നും അന്ന്് ലേലം നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാഡ്‌ലിയുടെ പ്രതികരണം. പ്രഥമ ട്വന്റി20 ലോകകപ്പ് ജേതാവായ നായകന്‍ എന്ന പദവിയുമായിട്ടാണ് ധോണി അന്ന് ലേലത്തിനായി എത്തിയത്.

ധോണിയ്ക്കായി എല്ലാ ഫ്രാഞ്ചൈസികളും വീറോടെ പോരാടിയപ്പോള്‍ ധോണിയെ കൂടുതല്‍ തുക നല്‍കി ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കുകയായിരുന്നു. പിന്നീട് സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട രണ്ടു സീസണുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണുകളിലും ധോണി കളിച്ചതും ചെന്നൈയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ലേലത്തില്‍ രണ്ടാമത്തെ താരമായി എത്തിയത് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍വോണായിരുന്നു. എന്നാല്‍ ഷെയിന്‍വോണിനെ അടിസ്ഥാന വിലയ്ക്ക് തന്നെ രാജസ്ഥാന്‍ റോയല്‍സിന് സ്വന്തമാക്കാനായി.

എന്നാല്‍ അത് ഐപിഎല്ലില്‍ ഉണ്ടാക്കിയത് വന്‍ ട്വിസ്റ്റായിരുന്നു. ക്രിക്കറ്റില്‍ മികച്ച അനുഭവപരിചയമുള്ള ഷെയിന്‍വോണ്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. അതേസമയം ധോണിയെ സ്വന്തമാക്കിയത് സിഎസ്‌കെ യ്ക്കും ഭാവിയില്‍ വലിയ നേട്ടമായി മാറി. നാല് കിരീടമാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ നേടിയത്. 15ാം സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയാണുള്ളത്. ഇത്തവണ രണ്ടാം സ്ഥാനക്കാരനായാണ് സിഎസ്‌കെ ധോണിയെ നിലനിര്‍ത്തിയത്.

Latest Stories

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി