ട്വന്റി 20 ലീഗില്‍ ഒരു മെഗാലേലം തുടങ്ങാനിരിക്കെ പ്രഥമ ട്വന്റി20 ലീഗില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിയ്ക്കായിരുന്നു പിടിയെന്നും എന്നാല്‍ ഐപിഎല്ലില്‍ തന്നെ വന്‍ ട്വിസ്റ്റായി മാറിയത് മറ്റൊരു താരത്തിന്റെ വില്‍പ്പനയായിരുന്നെന്നും അന്ന്് ലേലം നിയന്ത്രിച്ച റിച്ചാര്‍ഡ് മാഡ്‌ലി. ഒരു യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മാഡ്‌ലിയുടെ പ്രതികരണം. പ്രഥമ ട്വന്റി20 ലോകകപ്പ് ജേതാവായ നായകന്‍ എന്ന പദവിയുമായിട്ടാണ് ധോണി അന്ന് ലേലത്തിനായി എത്തിയത്.
ധോണിയ്ക്കായി എല്ലാ ഫ്രാഞ്ചൈസികളും വീറോടെ പോരാടിയപ്പോള്‍ ധോണിയെ കൂടുതല്‍ തുക നല്‍കി ചെന്നൈ സൂപ്പര്‍കിംഗ്‌സ് സ്വന്തമാക്കുകയായിരുന്നു. പിന്നീട് സിഎസ്‌കെയ്ക്ക് വിലക്ക് നേരിട്ട രണ്ടു സീസണുകള്‍ ഒഴിച്ചാല്‍ എല്ലാ സീസണുകളിലും ധോണി കളിച്ചതും ചെന്നൈയ്ക്ക് വേണ്ടിയായിരുന്നു. എന്നാല്‍ ലേലത്തില്‍ രണ്ടാമത്തെ താരമായി എത്തിയത് ഓസ്‌ട്രേലിയയുടെ ഇതിഹാസ സ്പിന്നര്‍ ഷെയിന്‍വോണായിരുന്നു. എന്നാല്‍ ഷെയിന്‍വോണിനെ അടിസ്ഥാന വിലയ്ക്ക് തന്നെ രാജസ്ഥാന്‍ റോയല്‍സിന് സ്വന്തമാക്കാനായി.
Read more
എന്നാല്‍ അത് ഐപിഎല്ലില്‍ ഉണ്ടാക്കിയത് വന്‍ ട്വിസ്റ്റായിരുന്നു. ക്രിക്കറ്റില്‍ മികച്ച അനുഭവപരിചയമുള്ള ഷെയിന്‍വോണ്‍ രാജസ്ഥാന്‍ റോയല്‍സിനെ കിരീടത്തിലേക്ക് നയിക്കുകയും ചെയ്തു. അതേസമയം ധോണിയെ സ്വന്തമാക്കിയത് സിഎസ്‌കെ യ്ക്കും ഭാവിയില്‍ വലിയ നേട്ടമായി മാറി. നാല് കിരീടമാണ് ധോണിയുടെ ക്യാപ്റ്റന്‍സിയില്‍ സിഎസ്‌കെ നേടിയത്. 15ാം സീസണിലും സിഎസ്‌കെയുടെ നായകസ്ഥാനത്ത് ധോണിയാണുള്ളത്. ഇത്തവണ രണ്ടാം സ്ഥാനക്കാരനായാണ് സിഎസ്‌കെ ധോണിയെ നിലനിര്‍ത്തിയത്.