അരങ്ങേറ്റ ഇന്നിംഗ്‌സില്‍ 'വെള്ളം കുടിപ്പിച്ച' ബോളര്‍; വെളിപ്പെടുത്തി പുകോവ്‌സ്‌കി

സിഡ്‌നിയില്‍ ഇന്ത്യ-ഓസീസ് മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായി നടന്നു കൊണ്ടിരിക്കുകയാണ്. ഓസീസ് അരങ്ങേറ്റ കളിക്കാരന്‍
വില്‍ പുകോസ്‌കിയുടെ ബാറ്റിംഗ് മികവിനാണ് ആദ്യ ദിനം ക്രിക്കറ്റ് പ്രേമികള്‍ സാക്ഷ്യം വഹിക്കുന്നത്. തുടക്കത്തിലെ സഹ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ നഷ്ടമായിട്ടും തുടക്കാരന്റെ പരിഭ്രമമൊന്നുമില്ലാതെ അര്‍ദ്ധ സെഞ്ച്വറി നേടിയ പുകോവ്‌സ്‌കിയുടെ പ്രകടനം ഓസീസ് ഇന്നിംഗ്‌സിന് കരുത്തായി.

അരങ്ങേറ്റ ഇന്നിംഗ്‌സില്‍ തനിക്ക് ഏറ്റവും വെല്ലുവിളിയയുര്‍ത്തിയ ഇന്ത്യന്‍ ബോളര്‍ ആരെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പുകോവ്‌സ്‌കി. രവിചന്ദ്രന്‍ അശ്വിനാണ് പ്രധാന വെല്ലുവിളി ഉയര്‍ത്തിയതെന്ന് പുകോവ്‌സ്‌കി പറഞ്ഞു. “ഇന്ത്യന്‍ ബൗളര്‍മാര്‍ മികച്ച രീതിയിലാണ് പന്തെറിയുന്നത്. കൂട്ടത്തില്‍ രവിചന്ദ്രന്‍ അശ്വിനെ നേരിടുകയാണ് ഏറ്റവും വിഷമം.”

AUS vs IND, 3rd Test: It Was Challenging To Face

“ബുംറ വ്യത്യസ്തമായ ബോളിംഗ് ആക്ഷന്‍ കൊണ്ട് ബാറ്റ്സ്മാന്മാരെ കുഴയ്ക്കുമ്പോള്‍ അശ്വിന്‍ വിവിധ വേരിയേഷനുകള്‍ കൊണ്ടാണ് ബാറ്റിംഗ് ദുഷ്‌കരമാക്കുന്നത്. സിഡ്നിയിലേത് മികച്ച ബാറ്റിംഗ് പിച്ചാണ്. മികച്ച പ്രകടനം നടത്താന്‍ ഓസ്ട്രേലിയക്ക് കഴിയുമെന്ന് കരുതുന്നു” പുകോസ്‌കി പറഞ്ഞു.

Will Pucovski half century lays platform for Australia in third Test against India | Australia cricket team | The Guardian

Read more

പുകോവ്‌സ്‌കിയുടെയും മാര്‍നസ് ലബുഷെയ്‌നിന്റെയും അര്‍ദ്ധ സെഞ്ച്വറി മികവിലാണ് ഓസീസ് ആദ്യദിനം ചുവടുറപ്പിച്ചത്. ഓപ്പണറായി ഇറങ്ങി 110 പന്തില്‍ നിന്ന് നാല് ഫോറിന്റെ അകമ്പടിയോടെ 62 റണ്‍സ് എടുത്താണ് 22- കാരനായ പുകോവ്സ്‌കി മടങ്ങിയത്. അരങ്ങേറ്റ മത്സരത്തില്‍ ഓസ്ട്രേലിയക്കായി അര്‍ദ്ധ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് പുകോവ്സ്‌കി.