"സഞ്ജുവിനെ ഇനി നോക്കണ്ട, അതിന്റെ ആവശ്യവുമില്ല": ദിനേശ് കാർത്തിക്ക്

ഈ വർഷം തലവര മാറിയ ഏതെങ്കിലും ഇന്ത്യൻ ക്രിക്കറ്റർ ഉണ്ടെങ്കിൽ അതിൽ മുൻപന്തയിൽ നിൽക്കുന്ന കളിക്കാരനാണ് മലയാളി താരം സഞ്ജു സാംസൺ. ശ്രീലങ്കൻ പര്യടനം കൊണ്ട് അദ്ദേഹത്തിന്റെ കരിയർ അവസാനിച്ചു എന്ന് വിമർശകർ വരെ വിധി എഴുതിയ സമയത്ത് തന്റെ കഠിനാധ്വാനത്തിലൂടെ വിജയിച്ച് അവർക്കുള്ള മറുപടി അദ്ദേഹം നൽകി. അടുപ്പിച്ച് രണ്ട് സെഞ്ച്വറി നേടുന്ന ഇന്ത്യൻ താരം എന്ന റെക്കോഡ് ആണ്
അദ്ദേഹം സ്വന്തമാക്കിയത്.

രോഹിത് ശർമ്മയ്ക്ക് ശേഷം ആ സ്ഥാനത്തേക്ക് പുതിയ ടി-20 ഓപ്പണറെ കിട്ടിയ സന്തോഷത്തിലാണ് ആരാധകർ. സഞ്ജുവിന്റെ ഭാവിയെ കുറിച്ചും ഇന്ത്യൻ ടി-20 യിലെ പുതിയ ഓപ്പണിങ് ജോഡികളെ കുറിച്ചും സംസാരിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പറായ ദിനേശ് കാർത്തിക്ക്.

ദിനേശ് കാർത്തിക്ക് പറയുന്നത് ഇങ്ങനെ:

“ഇന്ത്യയുടെ ടി20 ഓപണറായി സഞ്ജു സാംസണ്‍ തന്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞെന്ന് എനിക്ക് തോന്നുന്നു. ഇനി കുറച്ചു കാലത്തേക്ക് സഞ്ജുവും യശസ്വി ജയ്‌സ്വാളുമായിരിക്കും ടി20യില്‍ ഇന്ത്യന്‍ ഇന്നിങ്‌സ് ഓപണ്‍ ചെയ്യുക. ഫോര്‍മാറ്റിന് അനുസരിക്കുന്ന രീതിയില്‍ സാങ്കേതികമായി സഞ്ജു ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. സിക്‌സ് അടിച്ചുകൂട്ടുന്നതില്‍ അദ്ദേഹം കൂടുതല്‍ ശ്രദ്ധ നല്‍കിയിട്ടുണ്ട്”

ദിനേശ് കാർത്തിക്ക് തുടർന്നു:

“കേശവ് മഹാരാജിനെതിരെ സഞ്ജു മികച്ച ഷോട്ടുകള്‍ പായിച്ചു. ലെങ്ത് കുറഞ്ഞെങ്കിലും ആശങ്കപ്പെടാതെ സാഹചര്യം കൈകാര്യം ചെയ്യാന്‍ സഞ്ജുവിന് സാധിച്ചു. അത് വളരെ കഠിനമായ കാര്യമാണ്. എന്നാല്‍ സഞ്ജു വളരെ നന്നായി തന്നെ ചെയ്തു. അതാണ് സഞ്ജുവിനെ വളരെ സ്‌പെഷ്യലായ താരമാക്കുന്നത്” ദിനേശ് കാർത്തിക്ക് പറഞ്ഞു.