'ലോക കപ്പില്‍ അവന്‍ വേണമായിരുന്നു', സെലക്ടര്‍മാര്‍ക്കെതിരെ തിരിഞ്ഞ് എം.എസ്.കെ.

ട്വന്റി20 ലോക കപ്പിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്ന് സ്റ്റാര്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാലിനെ ഒഴിവാക്കിയ സെലക്ടര്‍മാരുടെ നടപടിയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ്.കെ. പ്രസാദ്. ബാറ്റിങ്ങിന് അനുകൂലമായ പിച്ചുകളില്‍ പോലും ചഹാല്‍ തിളങ്ങുന്നതായി പ്രസാദ് പറഞ്ഞു.

വിക്കറ്റുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ സ്പിന്നറാണ് ചഹാല്‍. കഴിഞ്ഞ അഞ്ച് വര്‍ഷമായി അയാള്‍ നന്നായി പന്തെറിയുന്നു. ബാംഗ്ലൂരിലേതുപോലുള്ള ഫ്‌ളാറ്റ് വിക്കറ്റുകളില്‍ പോലും ചഹാല്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ നിരാശപ്പെടുത്താറില്ല. എല്ലായ്‌പ്പോഴും ചഹാല്‍ വിക്കറ്റ് കൊയ്യുന്നു- പ്രസാദ് പറഞ്ഞു.

result-1

എങ്കിലും കഴിഞ്ഞ ഒന്നര വര്‍ഷമായി ചഹാലിന്റെ മികവില്‍ അല്‍പ്പം മങ്ങലുണ്ടായിട്ടുണ്ട്. മറുവശത്ത് രാഹുല്‍ ചഹര്‍ മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ വിജയങ്ങളില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. അതാവാം ചഹാലിനെ ഒഴിവാക്കി രാഹുല്‍ ചഹറിനെ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്നും പ്രസാദ് വിലയിരുത്തി.