"ഗംഭീറിന് ഹാർദിക്കിനെ ഭയമാണോ"; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

രോഹിത് ശർമയുടെ വിരമിക്കലിനെ തുടർന്ന് അടുത്ത ഇന്ത്യൻ ടി-20 നായകൻ ആകുവാൻ ഏറ്റവും കൂടുതൽ സാധ്യത ഉള്ള താരം അത് ഹാർദിക്‌ പാണ്ട്യയ്ക്ക് ആയിരുന്നു. എന്നാൽ പുതിയ പരിശീലകനായ ഗൗതം ഗംഭീർ ചുമതലയേറ്റതോടെ അദ്ദേഹത്തിനെ ക്യാപ്റ്റൻ സ്ഥാനത് പരിഗണിക്കാതെ സൂര്യ കുമാർ യാദവിന്‌ അവസരം നൽകി. ഹാർദിക്കിന് ഫിറ്റ്നസ് പരമായി പുറകിലാണ് എന്നാണ് ഗൗതം ഗംഭീറും സിലക്ടർ അജിത് അഗാർകറും പറഞ്ഞത്. ഇതിനെതിരെ ശക്തമായി തന്റെ എതിർപ്പ് പ്രകടിപ്പിച്ചിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ക്രിസ് ശ്രീകാന്ത്.

ക്രിസ് ശ്രീകാന്ത് പറഞ്ഞത് ഇങ്ങനെ:

” പാണ്ഡ്യയെ നായകസ്ഥാനം ഏൽപ്പിക്കാൻ താൽപര്യമില്ലെന്നിരിക്കെ, കായികക്ഷമതയുടെ പേരു പറഞ്ഞ് ഒളിച്ചു കളിക്കുന്നത് എന്തിനാണ്. ഫിറ്റ്നസ് പ്രശ്നങ്ങളാണ് കാരണം എന്നാണ് അവർ പറഞ്ഞത്. അദ്ദേഹത്തിനെ ക്യാപ്റ്റൻ അകാൻ താല്പര്യം ഇല്ല എങ്കിൽ അത് നേരിട്ട് മുഖത്തു നോക്കി പറയണം. ഗംഭീറിന് ഹർദിക്കിനെ ഭയമാണോ. ഡ്രസിങ് റൂമിലുള്ള താരങ്ങളുടെ അഭിപ്രായത്തിലാണ് ഈ തീരുമാനം എടുത്തത് എന്ന് ഞാൻ കരുതുന്നു. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്താൻ അദ്ദേഹത്തിന് സാധിച്ചില്ല. പക്ഷെ എല്ലാ കളിയിലും അത്ര മോശകരമല്ലാത്ത രീതിയിൽ ബാറ്റിങ്ങും ബോളിങ്ങും ചെയ്യ്തു. അത് കൊണ്ട് അതൊരു കാരണം ആണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അങ്ങനെ ആണെങ്കിൽ ലോകകപ്പ് നോക്കു. അദ്ദേഹം ഉപനായകനായി മികച്ച ബാറ്റിങ്ങും ബോളിങ്ങും ചെയ്യ്തു. സൂര്യ നല്ല വ്യക്തിയാണ്. അത് പോലെ തന്നെ പോലെ തന്നെ പാണ്ട്യയും. അദ്ദേഹത്തിനെ ക്യാപ്റ്റൻ അകാൻ താല്പര്യം ഇല്ലെങ്കിൽ അത് തുറന്ന് പറയണമായിരുന്നു” ഇതാണ് ക്രിസ് ശ്രീകാന്ത് പറഞ്ഞത്.

ടീമിൽ ഇപ്പോഴും താരങ്ങൾ തമ്മിൽ ചേർച്ച കുറവുണ്ട് എന്നത് ഉറപ്പാണ്. ഇന്നലെ സൂര്യ വിളിച്ച ടീം യോഗത്തിൽ ഹാർദിക്‌ പങ്കെടുത്തിട്ടുണ്ടായിരുന്നില്ല. ഉടൻ തന്നെ ഗൗതം ഗംഭീർ ഇടപെടുകയും ചെയ്തു. തുടർന്നുള്ള പരിശീലനത്തിൽ ഹാർദിക്‌ ബാറ്റിംഗ് പരിശീലിച്ചു. നാളെ ആണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ടി-20 മത്സരങ്ങൾ നടക്കാൻ പോകുന്നത്. സിംബാവെ സീരീസിന് ശേഷം ഇന്ത്യ അടുത്തതായി കളിക്കുന്ന മത്സരമാണ് ഇത്. തുടർന്ന് ഓഗസ്റ്റ് 2 ആം തിയതി ആണ് ഏകദിന മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.