"ഞങ്ങൾക്ക് എല്ലാം നഷ്ടമായത് ആ ഒരു നിമിഷത്തിലായിരുന്നു"; സൗത്ത് ആഫ്രിക്കൻ താരം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ

ഐസിസി മെൻസ് ടി 20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് 7 റൺസിന്‌ പരാജയപെട്ടു സൗത്ത് ആഫ്രിക്ക. മത്സര ശേഷം ക്യാപ്റ്റൻ ഐഡൻ മാർക്രം മാധ്യമങ്ങളെ കണ്ടു സംസാരിക്കുന്നതിനിടെ തങ്ങളുടെ ടീമിന്റെ തോൽവിക്ക് കാരണം അവസാന 5 ഓവറുകളിൽ ഇന്ത്യയുടെ മികച്ച ബൗളിംഗ് യൂണിറ്റ് കൊണ്ടാണെന്ന് പറഞ്ഞു. 30 ബോളിൽ 31 എന്ന സ്‌കോറിൽ നിന്ന ടീം അവസാന 5 ഓവറുകളിൽ 23 റൺസ് മാത്രമേ നേടാനായുള്ളു. ജസ്പ്രീത് ബുമ്രയും ഹാർദിക്‌ പാണ്ട്യയും രണ്ട് ഓവറുകൾ വീതവും, ആർഷദീപ് സിംഗ്‌ ഒരു ഓവറും എറിഞ്ഞു കളി ഇന്ത്യയ്ക്ക് അനുകൂലമാക്കി.

ഹെൻറി ക്ലസ്സെൻ (27പന്തിൽ 52), ഡി കോക്ക് (31പന്തിൽ 39), ഡേവിഡ് മില്ലർ (17പന്തിൽ 21) ട്രിസ്റ്റിൻ സ്റ്റബ്സ് (21പന്തിൽ 31) എന്നിവർ മികച്ച ഇന്നിംഗ്‌സുകൾ കാഴ്ച വെച്ചിട്ടും സൗത്ത് ആഫ്രിക്കയ്ക്ക് പരാജയപ്പെടേണ്ടി വന്നു. കഴിഞ്ഞ 32 വർഷമായിട്ട് അവർ ഒരു ഐസിസി കപ്പ് പോലും നേടാനായിട്ടില്ല. നിർഭാഗ്യത്തിന്റെ വേറെ പേരായി വീണ്ടും സൗത്ത് ആഫ്രിക്കൻ ടീമിനെ വിശേഷിപ്പിക്കാം. ഹെൻറി ക്ലസ്സെന്റെയും ഡേവിഡ് മില്ലറിന്റെ വിക്കറ്റിലാണ് ഇന്ത്യ കളി തിരിച്ച് പിടിച്ചത്.

ഐഡൻ മാർക്രം മത്സര ശേഷം മാധ്യമങ്ങളോട് പറഞ്ഞത് ഇങ്ങനെ:

” എന്നും മികച്ച് മത്സരം കാഴ്ച വെക്കുന്നവരേ വിജയിച്ചിട്ടുള്ളു. ഇന്ത്യ മികച്ച മത്സരം ആണ് കാഴ്ച വെച്ചത്. അവസാന 5 ഓവറുകളിലാണ് ഞങ്ങൾക്ക് കളി നഷ്ടമായത്. ഇനിയും ശക്തമായി തിരിച്ച് വരാൻ ഞങ്ങൾ ശ്രമിക്കും” ഐഡൻ മാർക്രം പറഞ്ഞു.

ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയും വിരാട് കോലിയും മത്സര ശേഷമാണു തങ്ങളുടെ വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. ഇപ്പോഴിതാ രവീന്ദ്ര ജഡേജയും തന്റെ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുകയാണ്. ഇവർ 3 പേരുമാണ് ഇന്ത്യൻ ടീമിന്റെ നെടുംതൂണുകൾ. ഇവർ കളം ഒഴിഞ്ഞതോടെ ഇവർക്ക് വേണ്ടിയുള്ള പകരക്കാരെ തേടി കണ്ട് പിടിക്കാൻ ശ്രമിക്കുകയാണ് ബിസിസിഐയുടെ അടുത്ത ജോലി. ചാമ്പ്യൻസ് ആയ ഇന്ത്യൻ ടീമിന് ബിസിസിഐ 125 കോടി രൂപയാണ് സമ്മാനമായി നൽകാൻ തീരുമാനിച്ചിരിക്കുന്നത്.