ഈ വർഷത്തെ ടി-20 ലോകകപ്പിൽ ഏറ്റവും മികച്ച പ്രകടനം നടത്തിയ താരമാണ് രോഹിത്ത് ശർമ്മ. ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസും നേടിയത് അദ്ദേഹമാണ്. രണ്ട് തവണ ഇന്ത്യയ്ക്ക് വേണ്ടി ടി-20 ലോകകപ്പ് നേടുന്ന ആദ്യ ഇന്ത്യൻ താരം എന്ന റെക്കോഡ് രോഹിത്ത് സ്വന്തമാക്കിയിരുന്നു. അതിന് ശേഷം രോഹിത്തും, വിരാട് കോഹ്‌ലിയും ടി-20 ഫോർമാറ്റുകളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ നടക്കാൻ പോകുന്ന ബംഗ്ലാദേശുമായുള്ള പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ ടീം.
മത്സരത്തിന് മുന്നോടിയായി രോഹിത്ത് മാധ്യമങ്ങളോട് സംസാരിച്ചു. ലിമിറ്റഡ് ഓവർ ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച രോഹിത്ത് വീണ്ടും ടി-20 യിലേക്ക് വരുമോ എന്ന് മാധ്യമങ്ങളുടെ ചോദ്യത്തിൽ രസകരമായ ഉത്തരമാണ് അദ്ദേഹം നൽകിയത്.
രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:
” ഇന്നത്തെ ലോകത്ത് വിരമിക്കൽ പ്രഖ്യാപനം ഒക്കെ കോമഡി അല്ലെ. ആദ്യം എല്ലാവരും വിരമിക്കൽ നടത്തും എന്നിട്ട് പിന്നെയും വന്നു കളിക്കും. ഇന്ത്യയിൽ ഞാൻ ഇത് വരെ അത് കണ്ടിട്ടില്ല. വളരെ വിരളമായ സംഭവങ്ങൾ വെല്ലോം വന്നാലേ ഒള്ളു. ഞാൻ ബാക്കി രാജ്യങ്ങളുടെ കാര്യമാണ് പറയുന്നത്. അവിടെ എപ്പോഴും ഇങ്ങനെ എന്തെങ്കിലും ഒക്കെ സംഭവിക്കാറുണ്ട്. അങ്ങനെ ഉള്ള വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഞാൻ ഇത് പറയുന്നത്”
രോഹിത്ത് ശർമ്മ തുടർന്നു:
Read more
” എന്റെ തീരുമാനം ഉറച്ചതാണ്. അതിൽ നിന്ന് ഞാൻ പിന്മാറില്ല. മികച്ച സമയത്താണ് ഞാൻ വിരമിക്കൽ നടത്തിയത്. അത് മാറ്റാൻ എനിക്ക് താല്പര്യം ഇല്ല. എനിക്ക് ആ ഫോർമാറ്റിൽ കളിക്കാൻ ഇഷ്ടമാണ്. ഏകദിന മത്സരങ്ങൾ കളിച്ച് കഴിഞ്ഞപ്പോൾ തന്നെ 2007 ലോകകപ്പ് ഞാൻ കളിച്ചു അത് വിജയിക്കുകയും ചെയ്തു. ഇപ്പോൾ വീണ്ടും ഒരു ട്രോഫി കൂടെ നേടാൻ സാധിച്ചു. അത് കൊണ്ട് ഇതാണ് മികച്ച സമയം” രോഹിത്ത് ശർമ്മ പറഞ്ഞു.