അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎല്ലിന് മുന്നോടിയായി മെഗാ താരലേലം നടത്താൻ ബിസിസിഐ നിശ്‌ചയിച്ചിരുന്നു. ഒരു ടീമിന് ആറിൽ കൂടുതൽ കളിക്കാരെ നിലനിർത്താം എന്നാണ് ബിസിസിഐ വെച്ചിരിക്കുന്ന നിർദ്ദേശം. എന്നാൽ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റൻ ആയ സഞ്ജു സാംസൺ അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎല്ലിൽ അവരുടെ ഭാഗമായി നിൽക്കില്ല എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.
2021 മുതലാണ് സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. അതിൽ രണ്ട് സീസണുകൾ സഞ്ജു ടീമിനെ സെമി ഫൈനൽ, ഫൈനൽ എന്നിവയിലേക്ക് പ്രവേശിപ്പിച്ചിരുന്നു. എന്നാൽ അടുത്ത വർഷം സഞ്ജു സാംസണെ ടീമിന്റെ ക്യാപ്റ്റനായി നിലനിർത്തില്ല എന്നാണ് രാജസ്ഥാൻ ടീം മാനേജ്‌മന്റ് തീരുമാനിച്ചിരിക്കുന്നത്. ഒരു സീസൺ കൂടെ സഞ്ജു ടീമിന്റെ ഭാഗമായി കളിക്കാൻ സാധ്യത ഇല്ല. ഐപിഎല്ലിൽ മികച്ച പ്രകടനം നടത്തുന്ന താരമായത് കൊണ്ട് തന്നെ അദ്ദേഹത്തെ സ്വന്തമാക്കാൻ നിരവധി ടീമുകൾ സമീപിച്ചിരുന്നു എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരങ്ങൾ.
Read more
അഞ്ച് തവണ കപ്പ് ജേതാക്കളായ ചെന്നൈ സൂപ്പർ കിങ്‌സും, റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ആണ് താരത്തിനെ സമീപിച്ചിരിക്കുന്നത്. മെഗാ താരലേലത്തിന് മുൻപ് സഞ്ജുവിനെ ഇവയിൽ ഏതെങ്കിലും ടീമുകൾ സ്വന്തമാക്കാനുള്ള സാധ്യത കൂടുതലാണ്. കഴിഞ്ഞ വർഷം ഗുജറാത്തിൽ നിന്നും ഹാർദിക് പാണ്ട്യയെ മുംബൈ സ്വന്തമാക്കിയിരുന്നു. എന്നാൽ ബിസിസിഐയുടെ പുതിയ നിർദ്ദേശം അനുസരിച്ച് മെഗാ താരലേലത്തിന് മുൻപ് ഒരു കളിക്കാരനെയും സ്വന്തമാക്കാൻ സാധിക്കില്ല. എന്തായാലും വരും ദിവസങ്ങളിൽ സഞ്ജുവിന്റെ കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.