ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ ഗംഭീരമായ വെടിക്കെട്ട് പ്രകടനങ്ങൾ നടത്തുന്ന താരമാണ് സഞ്ജു സാംസൺ. എന്നാൽ ഏറ്റവും കൂടുതൽ തഴയപ്പെടുന്ന താരവും സഞ്ജു തന്നെയാണ്. ഐപിഎല്ലിലെ മികച്ച പ്രകടനത്തിലൂടെയാണ് സഞ്ജുവിന് ഇന്ത്യൻ ടീമിലേക്ക് പ്രവേശനം ലഭിച്ചിരുന്നത്. അടുത്ത വർഷം നടക്കാൻ പോകുന്ന ഐപിഎൽ മെഗാ താരലേലത്തിൽ സഞ്ജു സാംസൺ പങ്കെടുക്കും എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന വാർത്തകൾ സൂചിപ്പിക്കുന്നത്.
താരലേലത്തിൽ ചെന്നൈ സൂപ്പർ കിങ്‌സ് ആയിരിക്കും സഞ്ജുവിനെ സ്വന്തമാക്കാൻ കൂടുതൽ ശ്രമിക്കുക. പക്ഷെ ധോണി ഈ സീസൺ കൂടെ ടീമിന്റെ ഭാഗമായാൽ സഞ്ജുവിന് അവിടെയും അവസരങ്ങൾ കുറയും. മാത്രമല്ല സഞ്ജുവിന് ടി-20 ഫോർമാറ്റുകളിൽ സ്ഥിരതയാർന്ന പ്രകടനം അല്ലാത്തത് കൊണ്ട് ചെന്നൈ ടീമിൽ അദ്ദേഹത്തിന് സ്ഥാനം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് കാട്ടി മുൻ ഇന്ത്യൻ താരങ്ങൾ രംഗത്ത് എത്തിയിരുന്നു.
രാജസ്ഥാൻ റോയൽസിൽ നിന്നും താരത്തെ റീറ്റെയിൻ ചെയ്യില്ല. അത് കൊണ്ട് ചെന്നൈ സൂപ്പർ കിങ്സിലേക്ക് സഞ്ജു പോകാൻ സാധ്യത ഉണ്ടെന്ന് റിപ്പോട്ടുകൾ വന്നിരുന്നു. ഇപ്പോ കളിക്കുന്ന ദുലീപ് ട്രോഫിയിലും ബംഗ്ലാദേശിനെതിരെ നടക്കാൻ പോകുന്ന ടി 20 മത്സരങ്ങളിലും സ്ഥിരതയാർന്ന പ്രകടനം അദ്ദേഹം നടത്തിയാൽ ചെന്നൈ ടീമിലേക്ക് മാത്രമല്ല, ഇന്ത്യയുടെ ആദ്യ വിക്കറ്റ് കീപ്പിങ് ചോയ്സ് ആയി താരത്തെ പരിഗണിക്കും. വരും ദിവസങ്ങളിൽ സഞ്ജു ഇന്ത്യൻ ടീമിന്റെ ഈ വർഷത്തെ മത്സരങ്ങളിലെ ഭാഗമാകുമോ ഇല്ലയോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.