"ശ്രേയസ് അയ്യർ വെറും അഹങ്കാരി, വിരാട് കോഹ്‌ലിയാണെന്നാണ് അവന്റെ വിചാരം"; ആഞ്ഞടിച്ച് മുൻ പാകിസ്ഥാൻ താരം

ഇന്ത്യൻ ടീമിൽ ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനം നടത്തുന്ന താരമാണ് ശ്രേയസ് അയ്യർ. കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മികച്ച ബാറ്റിംഗ് പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. എന്നാൽ അതിന് ശേഷം ശ്രേയസ് ഇന്ത്യൻ ടീമിൽ ഓർത്തിരിക്കാൻ പറ്റിയ മികച്ച ഇന്നിങ്‌സ് സമ്മാനിച്ചിട്ടില്ല.

ഇപ്പോൾ നടക്കുന്ന ദുലീപ് ട്രോഫിയിൽ ശ്രേയസ് ഇന്ത്യ ഡി ടീമിന്റെ ക്യാപ്റ്റനാണ്. ഇന്ത്യ എ ആയിട്ട് നടക്കുന്ന മത്സരത്തിൽ സൺഗ്ലാസ് വെച്ച് ബാറ്റ് ചെയ്യാൻ വന്ന ശ്രേയസ് സോഷ്യൽ മീഡിയയിൽ ട്രോള് മെറ്റീരിയൽ ആയി മാറിയിരുന്നു. എന്നാൽ ഗ്ലാസ് വെച്ച് മികച്ച പ്രകടനം നടത്താൻ താരത്തിന് സാധിച്ചില്ല. ഗോൾഡൻ ഡക്കായിട്ടാണ് താരം മടങ്ങിയത്. അതിന് ശേഷം അദ്ദേഹത്തിന് നേരെ വിമർശനങ്ങൾ ഉന്നയിച്ച് കൊണ്ട് ഒരുപാട് മുൻ താരങ്ങൾ രംഗത്ത് എത്തുകയും ചെയ്യ്തു. ശ്രേയസിനെ പറ്റി മുൻ പാകിസ്ഥാൻ താരം ബാസിത് അലി സംസാരിച്ചു.

ബാസിത് അലി പറയുന്നത് ഇങ്ങനെ:

“ഇന്ത്യയുടെ ഭാവി ക്യാപ്റ്റനായി അദ്ദേഹത്തെ ആയിരുന്നു പലരും സങ്കല്പിച്ചിരുന്നത്. എന്നാൽ അതിന് ഇപ്പോൾ തീരുമാനം ആയി. ക്യാപ്റ്റൻസിയിൽ അദ്ദേഹം വളരെ മോശമാണ്. ബാറ്റിംഗ് ആണേൽ അതിലും മോശം. ഗ്രൗണ്ടിൽ അഗ്ഗ്രസിവ് ആയി കളിക്കുമ്പോൾ അദ്ദേഹത്തിന്റെ വിചാരം അയാൾ വിരാട് കോലി ആണെന്നാണ്. സൺഗ്ലാസ് വെച്ച് ഒരു ബാറ്റ്‌സ്മാനും ഇത് വരെ ബാറ്റിംഗിന് ഇറങ്ങിയിട്ടില്ല. അദ്ദേഹത്തിന്റെ അഹങ്കാരത്തിന് കിട്ടിയ മറുപടി ആണ് ആ മോശമായ പ്രകടനം” ബാസിത് അലി പറഞ്ഞു.

പരിശീലകനായ ഗൗതം ഗംഭീർ ഇത്തവണ ഇന്ത്യൻ ടീമിനെ സജ്ജമാകുന്നത് ദുലീപ് ട്രോഫിയുടെ അടിസ്ഥാനത്തിലാണ്. അങ്ങനെ ആണെങ്കിൽ നിലവിൽ ടീമിലെ സീനിയർ താരമായ ശ്രേയസ് ഐയ്യറിന് പ്രവേശനം കടുപ്പമാകും. വരും മത്സരങ്ങളിൽ അദ്ദേഹം മികച്ച പ്രകടനങ്ങൾ നടത്തുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ