"ഞങ്ങൾക്ക് ആ ഇന്ത്യൻ താരങ്ങളോട് ദേഷ്യം, പ്രകോപിപ്പിക്കാൻ ഇവരേക്കാൾ മികച്ചതായി ആരും ഇല്ല"; തുറന്നടിച്ച് ഓസ്‌ട്രേലിയൻ താരങ്ങൾ

നവംബർ 22 ആം തിയതി മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഹാട്രിക്ക് ജയം തേടിയാണ് ഇന്ത്യ ഇത്തവണ തയ്യാറെടുക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപിക്കാൻ സാധിച്ചില്ല. അടുത്ത വർഷം നടക്കാൻ പോകുന്ന WTC ഫൈനലിലേക്കുള്ള നിർണായക മത്സരമാണ് ബോർഡർ ഗവാസ്കർ ട്രോഫി.

ബോർഡർ ഗവാസ്കർ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയൻ ടീമിലെ പ്രധാന താരങ്ങളായ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, നേഥൻ ലിയോൺ എന്നിവർ ഇന്ത്യൻ താരങ്ങളെ കുറിച്ച് സംസാരിച്ചരുന്നു. ഇവരിൽ ആരൊക്കെയാണ് അവരെ പ്രകോപിപ്പിക്കുന്ന ഇന്ത്യൻ താരങ്ങൾ എന്ന ചോദ്യമാണ് അവരോട് ചോദിച്ചിരുന്നത്. അതിന് രസകരമായ മറുപടിയാണ് ഓസ്‌ട്രേലിയൻ താരങ്ങൾ നൽകിയത്.

സ്റ്റീവ് സ്മിത്ത് പറയുന്നത് ഇങ്ങനെ:

” എന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിക്കുന്ന താരം അത് രവീന്ദ്ര ജഡേജയാണ്‌. അത് അദ്ദേഹം മികച്ച ഒരു കളികാരനായത് കൊണ്ട് മാത്രമാണ്. മത്സരത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള കെല്പ് അദ്ദേഹത്തിന് ഉണ്ട്. ബാറ്റിങ്ങിലും, ബോളിങ്ങിലും മാത്രമല്ല ഫീൽഡിങ്ങിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്” സ്റ്റീവൻ സ്മിത്ത് പറഞ്ഞു.

ട്രാവിസ് ഹെഡ് പറയുന്നത് ഇങ്ങനെ:

” എനിക്ക് ഏറ്റവും ദേഷ്യം തോന്നിയിട്ടുള്ള താരം അത് വിരാട് കോഹ്ലിയാണ്. അദ്ദേഹത്തിന് റൺസ് ഉയർത്തി കൊണ്ട് വരാനുള്ള കെല്പുണ്ട്. ഞങ്ങളുടെ പല പദ്ധതികളെയും അദ്ദേഹം ആണ് തകർക്കുന്നത്. നമ്മളുടെ മേൽ സമ്മർദ്ദം ചിലത്താൻ വിരാടിന് സാധിക്കുന്നുണ്ട്” ട്രാവിസ് ഹെഡ് പറഞ്ഞു.

നേഥൻ ലിയോൺ പറയുന്നത് ഇങ്ങനെ:

” എനിക്ക് പ്രേത്യേകിച്ച് പേരുകൾ പറയാനൊന്നുമില്ല. ഇന്ത്യൻ താരങ്ങളായ എല്ലാവരോടും എനിക്ക് ദേഷ്യമാണ്. എല്ലാവരും എന്നെ പ്രകോപിപ്പിക്കാറുമുണ്ട്” നേഥൻ ലിയോൺ പറഞ്ഞു.

Latest Stories

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ