നവംബർ 22 ആം തിയതി മുതലാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ബോർഡർ ഗവാസ്കർ ട്രോഫി നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഹാട്രിക്ക് ജയം തേടിയാണ് ഇന്ത്യ ഇത്തവണ തയ്യാറെടുക്കുന്നത്. എന്നാൽ കഴിഞ്ഞ തവണ നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഓസ്‌ട്രേലിയയെ തോൽപിക്കാൻ സാധിച്ചില്ല. അടുത്ത വർഷം നടക്കാൻ പോകുന്ന WTC ഫൈനലിലേക്കുള്ള നിർണായക മത്സരമാണ് ബോർഡർ ഗവാസ്കർ ട്രോഫി.
ബോർഡർ ഗവാസ്കർ ട്രോഫിക്ക് മുന്നോടിയായി ഓസ്‌ട്രേലിയൻ ടീമിലെ പ്രധാന താരങ്ങളായ സ്റ്റീവ് സ്മിത്ത്, ട്രാവിസ് ഹെഡ്, നേഥൻ ലിയോൺ എന്നിവർ ഇന്ത്യൻ താരങ്ങളെ കുറിച്ച് സംസാരിച്ചരുന്നു. ഇവരിൽ ആരൊക്കെയാണ് അവരെ പ്രകോപിപ്പിക്കുന്ന ഇന്ത്യൻ താരങ്ങൾ എന്ന ചോദ്യമാണ് അവരോട് ചോദിച്ചിരുന്നത്. അതിന് രസകരമായ മറുപടിയാണ് ഓസ്‌ട്രേലിയൻ താരങ്ങൾ നൽകിയത്.
സ്റ്റീവ് സ്മിത്ത് പറയുന്നത് ഇങ്ങനെ:
” എന്നെ ഏറ്റവും കൂടുതൽ പ്രകോപിപ്പിക്കുന്ന താരം അത് രവീന്ദ്ര ജഡേജയാണ്. അത് അദ്ദേഹം മികച്ച ഒരു കളികാരനായത് കൊണ്ട് മാത്രമാണ്. മത്സരത്തിലേക്ക് തിരികെ കൊണ്ട് വരാനുള്ള കെല്പ് അദ്ദേഹത്തിന് ഉണ്ട്. ബാറ്റിങ്ങിലും, ബോളിങ്ങിലും മാത്രമല്ല ഫീൽഡിങ്ങിലും അദ്ദേഹം മികച്ച പ്രകടനമാണ് നടത്തുന്നത്” സ്റ്റീവൻ സ്മിത്ത് പറഞ്ഞു.
ട്രാവിസ് ഹെഡ് പറയുന്നത് ഇങ്ങനെ:
” എനിക്ക് ഏറ്റവും ദേഷ്യം തോന്നിയിട്ടുള്ള താരം അത് വിരാട് കോഹ്ലിയാണ്. അദ്ദേഹത്തിന് റൺസ് ഉയർത്തി കൊണ്ട് വരാനുള്ള കെല്പുണ്ട്. ഞങ്ങളുടെ പല പദ്ധതികളെയും അദ്ദേഹം ആണ് തകർക്കുന്നത്. നമ്മളുടെ മേൽ സമ്മർദ്ദം ചിലത്താൻ വിരാടിന് സാധിക്കുന്നുണ്ട്” ട്രാവിസ് ഹെഡ് പറഞ്ഞു.
നേഥൻ ലിയോൺ പറയുന്നത് ഇങ്ങനെ:
” എനിക്ക് പ്രേത്യേകിച്ച് പേരുകൾ പറയാനൊന്നുമില്ല. ഇന്ത്യൻ താരങ്ങളായ എല്ലാവരോടും എനിക്ക് ദേഷ്യമാണ്. എല്ലാവരും എന്നെ പ്രകോപിപ്പിക്കാറുമുണ്ട്” നേഥൻ ലിയോൺ പറഞ്ഞു.