"ഇന്ത്യയെ ഞങ്ങൾ കാത്തിരിക്കുകയാണ്"; പകരം വീട്ടാൻ തയ്യാറെടുത്ത് പാറ്റ് കമ്മിൻസ്; ഇന്ത്യ ഓസ്‌ട്രേലിയ ബോർഡർ ഗവാസ്കർ ട്രോഫിയിൽ ആവേശം കൊണ്ട് ക്രിക്കറ്റ് ആരാധകർ

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിൽ നടക്കുന്ന ബോർഡർ ഗാവസ്‌കർ ടൂർണമെന്റ് ഈ വർഷം അവസാനമാണ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും ഇന്ത്യയായിരുന്നു ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ടൂർണമെന്റിൽ വിജയിച്ചിരുന്നത്. ഹാട്രിക്ക് വിജയം നേടാനാണ് ഇന്ത്യ ശ്രമിക്കുന്നത്. എന്നാൽ ഇത്തവണ ഇന്ത്യയ്ക്ക് എതിരെ മികച്ച ടീമിനെ തന്നെ ആണ് ഓസ്‌ട്രേലിയ ഇറക്കുന്നത്. മത്സരത്തെ പറ്റി ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് സംസാരിച്ചു.

പാറ്റ് കമ്മിൻസ് പറഞ്ഞത് ഇങ്ങനെ:

‘ടൂർണമെന്റിൽ ഞങ്ങളുടെ പ്രധാന താരങ്ങളാണ് മിച്ചല്‍ മാര്‍ഷ്, കാമറൂണ്‍ ഗ്രീന്‍ എന്നിവർ. ഇവരെ പരമാവധി ഉപയോഗപ്പെടുത്താനാണ് ഞങ്ങളുടെ പദ്ധതി. ടെസ്റ്റ് മത്സരങ്ങൾ കുറെ നാൾ ആയിട്ട് ഞങ്ങൾ കളിക്കുന്നില്ല. ഗ്രീനും മാര്‍ഷും ഇപ്പോള്‍ വളരെയധികം മെച്ചപ്പെട്ട താരങ്ങളാണ്. ഏത് ബാറ്റിങ് പൊസിഷനിലും ഇവരെ കളിപ്പിക്കാന്‍ സാധിക്കും. നേഥൻ ലിയോണെ ടീമിലേക്ക് ലഭിച്ചത് ഞങ്ങളുടെ ഭാഗ്യമാണ്. ഓൾറൗണ്ടർമാരുടെ മികവിലാണ് ഞങ്ങൾ ഇത്തവണ തന്ത്രങ്ങൾ സജ്‌ജമാക്കുന്നത്” പാറ്റ് കമ്മിന്‍സ് പറഞ്ഞു.

നിലവിൽ ഇന്ത്യൻ ടീമിന് ഇപ്പോൾ നല്ല സമയമല്ല. ശ്രീലങ്കയ്ക്ക് എതിരെ ഉള്ള ഏകദിന മത്സരങ്ങളിൽ ടീം ഒരു മത്സരം പോലും വിജയിച്ചിരുന്നില്ല. അത് കൊണ്ട് ദുലീപ് ട്രോഫിക്ക് ശേഷമേ ബംഗ്ലാദേശിനെതിരെ ഉള്ള ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബിസിസിഐ പ്രഖ്യാപിക്കു. അടുപ്പിച്ച് മൂന്നു തവണ ബോർഡർ ഗവാസ്‌കർ ട്രോഫി ഉയർത്താനാണ് ഇന്ത്യൻ ടീം ശ്രമിക്കുക. നിലവിൽ ഓസ്‌ട്രേലിയൻ ടീം ഏറ്റവും മികച്ച ടീം ആണ്. അത് കൊണ്ട് തന്നെ ഇവർക്കെതിരെ മത്സരിക്കുമ്പോൾ മികച്ച താരങ്ങളെ തന്നെ വേണം ടീമിൽ ഉൾപെടുത്താൻ. ദുലീപ് ട്രോഫിക്ക് ശേഷം ആരൊക്കെ ടീമിൽ പ്രവേശിക്കും, ആരൊക്കെ പുറത്താകും എന്ന് അറിയാൻ വേണ്ടി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ.

Latest Stories

ഒരമ്മയെന്ന നിലക്ക് ഐശ്വര്യ ഇങ്ങനെയാണ്; വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്കിടയിൽ അഭിഷേക് ബച്ചൻ

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!