ഈ മാസം 19 ആം തിയതി മുതൽ ആരംഭിക്കുന്ന ബംഗ്ലാദേശിനെതിരെ ഉള്ള ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യൻ താരങ്ങൾ. ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. ഒരു മാസത്തെ ഇടവേളയ്‌ക്ക് ശേഷമാണ് ഇന്ത്യൻ ടീം അന്താരാഷ്ട്ര മത്സരങ്ങൾക്കായി തയ്യാറെടുക്കുന്നത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇന്ത്യ ആണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ബംഗ്ലാദേശ് നാലാം സ്ഥാനത്തും.
ഇത്തവണ മികച്ച ടീം ആയിട്ടാണ് ബംഗ്ലാദേശ് ഇന്ത്യക്ക് എതിരെ ഏറ്റുമുട്ടാൻ തയ്യാറെടുക്കുന്നത്. പാകിസ്താനെതിരെ രണ്ട് ടെസ്റ്റ് മത്സരങ്ങളിലും ഗംഭീര വിജയം നേടിയിട്ടാണ് അവരുടെ വരവ്. അത് കൊണ്ട് ഇന്ത്യ ഈ പരമ്പരയെ നിസാരമായി കാണില്ല എന്ന് രോഹിത്ത് ശർമ്മ മാധ്യമങ്ങളോട് വ്യക്തമാക്കി.
രോഹിത്ത് ശർമ്മ പറയുന്നത് ഇങ്ങനെ:
“ഓരോ മത്സരങ്ങളും ഞങ്ങൾക്ക് പ്രധാനമാണ്. ഒരു മേജർ ട്രോഫി നേടിയെന്ന് വെച്ച് ഞങ്ങൾക്ക് വിശ്രമിക്കാൻ സാധിക്കില്ല. ബാക്കിയുള്ള ടീമുകൾ എങ്ങനെ ആണെന്ന് എനിക്ക് അറിയില്ല. ഇന്ത്യയുടെ കാര്യം മാത്രമേ എനിക്ക് പറയാൻ സാധിക്കു. എല്ലാ സീരീസും ഞങ്ങൾക്ക് പ്രധാനമാണ്. ഞങ്ങൾ വിജയിക്കുന്നതിനോടൊപ്പം പരാജയപെടുന്നുമുണ്ട്. അത് ടീമിനെ നന്നായി ബാധിക്കും. അത് കൊണ്ട് ഒരു മത്സരവും ഞങ്ങൾ എളുപ്പമായി കാണില്ല” രോഹിത്ത് ശർമ്മ പറഞ്ഞു.
Read more
കഴിഞ്ഞ തവണ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കപ്പ് ജേതാക്കളായത് ഓസ്‌ട്രേലിയ ആയിരുന്നു. ഇന്ത്യയെ ഫൈനലിൽ പരാജയപെടുത്തയായിരുന്നു അവർ ട്രോഫി ഉയർത്തിയത്. അതിന് ശേഷം നടന്ന ഏകദിന ലോകകപ്പിലും ഇന്ത്യയെ തോല്പിച്ച് ലോകകപ്പ് അവർ നേടി. ഇത്തവണ ഇന്ത്യയുടെ പ്രധാന എതിരാളികളും ഓസ്‌ട്രേലിയ തന്നെയാണ്. പോയിന്റ് പട്ടികയിൽ അവർ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.